Author Archives: masteradmin

മാഞ്ചസ്റ്ററിലും ബര്‍മിങ്ഹാമിലും താൽക്കാലിക ആശുപത്രികൾ ഉയരുന്നു ; എന്‍എച്ച്എസ് സ്റ്റാഫിന് കൊറോണാ ടെസ്റ്റിനുള്ള സൗകര്യമൊരുങ്ങുന്നു .

യൂക്കെയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ് .രോഗബാധിതരുടെ എന്ന 15000  കടന്നിരിക്കുന്നു  .മരണ സഖ്യ 759 ആയിരിക്കുന്നു . കൊറോണ അതിവേഗം യുകെയില്‍ പടരുന്ന സാഹചര്യത്തില്‍  ലണ്ടന് പിന്നാലെ താല്‍ക്കാലിക ആശുപത്രികള്‍ അതിവേഗം ഉണ്ടാക്കുവാനുള്ള ശ്രമം സർക്കാർ തുടങ്ങിയിട്ടുണ്ട് .മാഞ്ചസ്റ്ററിലും ബര്‍മിങ്ഹാമിലും ഏപ്രില്‍ പകുതിയോടെ പുതിയ ആശുപത്രികള്‍ പ്രവര്‍ത്തനം തുടങ്ങും. ബര്‍മിങ്ഹാമിലുള്ള നാഷണല്‍ എക്സിബിഷന്‍ സെന്റര്‍ , മാഞ്ചെസ്റ്ററിലുള്ള സെന്‍ട്രല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവ കൊറോണ രോഗികള്‍ക്കുള്ള ആശുപത്രികലാക്കി മാറ്റുവാനുള്ള ശ്രമത്തിനാണ് തുടക്കമായിരിക്കുന്നത്. ബര്‍മിങ്ഹാം നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ അയ്യായിരം കിടക്കകളും  ...

Read More »

ഇന്ത്യയിൽ സമ്പൂർണ ലോക്ക്‌ഡൗൺ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ന് അർധരാത്രി മുതലാണ് ലോക്ക്‌ഡൗൺ പ്രാബല്യത്തിൽ വരിക. രാത്രി എട്ടുമണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ജനതാ കർഫ്യൂ വൻ വിജയമായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ജനതാ കർഫ്യൂവിലൂടെ ജനം ഉത്തരവാദിത്തം കാട്ടിയെനും അദ്ദേഹം പറഞ്ഞു. 21 ദിവസമാണ് രാജ്യത്തു സമ്പൂർണ്ണ ലോക് ഡൌൺ പ്രധാന മന്ത്രി പ്രഖ്യാപിച്ചത് .എന്ത് സംഭവിച്ചാലും വീടിനു വെളിയിൽ ഇറങ്ങരുത്.വീടിനു മുന്നിലെ ലക്ഷ്മണ രേഖ മറികടക്കരുത്. കോവിഡിനെ നേരിടാൻ മറ്റു മാർഗ്ഗമില്ല. ജനങ്ങൾ സഹകരിക്കുക…. സാമൂഹീക അകലം പാലിക്കുക. പ്രധാന മന്ത്രി ജനങ്ങളോട് ഞാൻ കൈകൂപ്പി ...

Read More »

വീട്ടിലിരിക്കുക ഇല്ലെങ്കിൽ പിഴ അടക്കേണ്ടി വരും !ബ്രിട്ടനിൽ നാഷണൽ എമർജൻസി പ്രഖ്യാപിച്ചു !!

കൊറോണ വൈറസിനെ നേരിടാൻ കഠിനമായ തീരുമാനവുമായി ബോറിസ് ജോൺസൺ .ജനങ്ങൾ വീട്ടിൽ തന്നെ തുടരുന്നില്ലെങ്കിൽ വലിയ പിഴ നേരിടേണ്ടി വരും .മൂന്നാഴ്ചക്കാലമാണ് വീട്ടിൽ ഇരിക്കാൻ കർശന നിർദ്ദേശം നൽകിയിരിക്കുന്നത് .തുണി കടകളും ഇലക്ട്രോണിക്സ് ഷോപ്പുകളും മറ്റു അത്യാവശ്യമല്ലാത്ത കടകളുമൊക്കെ നാളെ മുതൽ തുറന്നു പ്രവർത്തിക്കുന്നതല്ല ഇതിൽ ലൈബ്രറിയും പാർക്കുകളും ആരാധനാലങ്ങളും ഉൾപ്പെടും .കല്യാണവും മാമ്മോദീസായും നിരോധിച്ചിട്ടുണ്ട് .ഫ്യുണറൽ നടത്താൻ അവനുവാദമുണ്ട് ..ഫാർമസികളും സൂപ്പെർമാർക്കെറ്റുകളും തുറന്നു പ്രവർത്തിക്കും .രണ്ടു പേരിൽ കൂടുതൽ ഒരുമിച്ചു നടക്കാൻ പാടില്ല .കുടുംബമാണെങ്കിൽ അതിൽ ഇളവ് ലഭിക്കും .സുഹൃത്തുക്കളും കുടുംബ മീറ്റിങ്ങുകളും ...

Read More »

യൂക്കെയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 5000 കവിഞ്ഞു. മരിച്ചവരുടെ എണ്ണം 281 ആയി.

കൊറോണ ബാധിച്ചവരുടെ എണ്ണം 24 മണിക്കൂറിനുള്ളിൽ 635 ആയി ഉയർന്ന് 5,683 – ൽ എത്തി എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.മലയാളികൾ ഉൾപ്പടെയുള്ള നേഴ്‌സുമാർക്കും കെയർ ജോലി ചെയുന്ന ചിലർക്കും രോഗ ബാധയേറ്റു എന്ന തരത്തിലുള്ള വാർത്തകളും വരുന്നുണ്ട് !ജനങ്ങൾ സോഷ്യൽ ഡിസ്റ്റൻസ് ചെയ്തില്ലെങ്കിൽ യൂക്കെ ഇറ്റലിയുടെ അവസ്ഥയിലേക്കായിരിക്കും പോകുക എന്ന് ബോറിസ് ജോൺസൺ ആവർത്തിച്ചു .നല്ല വെയിലുള്ള ദിവസമായ ഇന്ന് യൂക്കെയിലെ കൊറോണ വയറസിന്റെ പ്രഭവ കേന്ദ്രമായ ലണ്ടനിൽ നൂറു കണക്കിന് ആൾക്കാരാണ് ലണ്ടനിലെയും മറ്റു പാർക്കുകളിൽ എത്തിയത് .യൂക്കെ പൂർണ്ണമായും ലോക് ഡൌൺ ...

Read More »

കൊവിഡ് 19: സംസ്ഥാനം പൂര്‍ണമായി അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനം പരിപൂര്‍ണമായും അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആവശ്യപ്പെട്ടു. രോഗ ലക്ഷണമുള്ള എല്ലാവരിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടാതെ മുഴുവന്‍ ആളുകള്‍ക്കും കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുവാനുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കുകയും വേണം. സംസ്ഥാനം പരിപൂര്‍ണമായി അടച്ചിടുന്ന നടപടി സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ എല്ലാവര്‍ക്കും ആഹാരവും അവശ്യ സാധനങ്ങളും എത്തിക്കാനുള്ള നടപടി സ്വീകരിക്കണം. ഇത്തരത്തിലുള്ള എല്ലാ മുന്‍കരുതലുകളും എടുത്ത് യുക്തമായ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഏബ്രഹാം വര്‍ഗീസും ...

Read More »

സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; 59,295 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ.  59,295 പേര്‍ നിരീക്ഷണത്തിലുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ എറണാകുളം ജില്ലക്കാരും രണ്ട് പേര്‍ മലപ്പുറം ജില്ലക്കാരും രണ്ട് പേര്‍ കോഴിക്കോട് ജില്ലക്കാരും നാല് പേര്‍ കണ്ണൂര്‍ ജില്ലക്കാരും അഞ്ച് പേര്‍ കാസര്‍ഗോഡ് ജില്ലക്കാരുമാണെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത്  67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ മൂന്ന് പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ...

Read More »

ഇംഗ്ലണ്ടിൽ ഗർഭിണിയായ മലയാളി നഴ്സിന് വൈറസ് ബാധ; കുഞ്ഞിനെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുക്കും

ഇംഗ്ലണ്ടിൽ കൊവിഡ് 19 വൈറസ് ബാധിതരെ ശുശ്രൂഷിച്ച മലയാളി നഴ്സിന് വൈറസ് ബാധ. ലണ്ടനിൽ താമസമാക്കിയ മലയാളി നഴ്സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ഭർത്താവിനും മറ്റ് രണ്ടു മക്കൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 28 ആഴ്ച ഗർഭിണിയായ ഇവർ ഇപ്പോൾ വെൻ്റിലേറ്ററിലാണ്. കുഞ്ഞിനെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മറ്റു വിവരങ്ങൾ അറിവായിട്ടില്ല. 13,069 പേരാണ് ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 3,08,547 പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. അതേസമയം, 95,829 പേരാണ് കൊവിഡ് രോഗവിമുക്തരായി. കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന ...

Read More »

കണ്ണൂർ ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച നാല് പേരും ദുബായിൽ നിന്ന് വന്നവർ

കണ്ണൂര്‍ ജില്ലയില്‍ പുതിയതായി കൊവിഡ് 19 രോഗമുണ്ടെത്തിയ നാല് പേരും ദുബായിൽ നിന്ന് വന്നവർ. ജില്ലാ ഭരണകൂടം ഇവരുടെ റൂട്ട് മാപ്പുകൾ തയ്യാറാക്കി. ശനിയാഴ്ച എറണാകുളത്ത് വൈറസ് ബാധ കണ്ടെത്തിയ മൂന്നു കണ്ണൂര്‍ സ്വദേശികളിൽ രണ്ട് പേരെ കണ്ണൂരിലേക്ക് മാറ്റി. നിലവിൽ രോഗം ബാധിച്ച എട്ട് പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലുള്ളത്. മാര്‍ച്ച് 20ന് ദുബായില്‍ നിന്ന് എമിറേറ്റ്സിന്‍റെ ഇകെ -566 എന്ന നമ്പർ വിമാനത്തില്‍ ബംഗലുരുവിലെത്തിയ കണ്ണൂർ സ്വദേശിയാണ് പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. രോഗബാധ സംശയത്തെ തുടര്‍ന്ന് ബംഗളൂരുവിൽ വച്ച് സാംപിള്‍, പരിശോധനയ്ക്ക് നൽകി. അതിന് ശേഷം അഞ്ചുപേര്‍ക്കൊപ്പം ടെംപോ ട്രാവലറിൽ ...

Read More »

കൊവിഡ് 19: തിരുവനന്തപുരത്ത് ഏറ്റവും ഒടുവിൽ ലഭിച്ച 67 പരിശോധനാ ഫലവും നെഗറ്റീവ്

ശ്രീചിത്രയിലെ ഡോക്ടറുമായി സമ്പർക്കം പുലർത്തിയവരുടേതുൾപ്പടെ തിരുവനന്തപുരം ജില്ലയിൽ ഏറ്റവും ഒടുവിൽ ലഭിച്ച 67 കൊവിഡ് 19 പരിശോധനാ ഫലവും നെഗറ്റീവ്. ജില്ലയിൽ 4870 പേർ വീടുകളിലും 53 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ. കൊവിഡ് 19 പ്രതിരോധിക്കുന്നതിനായി ജില്ലയിലെ പാൽ, പത്രം വിതരണക്കാർ ഗ്ലൗസ് ധരിക്കണമെന്ന് ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. കോകൊവിഡ് 19 സ്ഥിരീകരിച്ച വർക്കലയിലെ ഇറ്റാലിയൻ പൗരനുമായും, ശ്രീചിത്രയിലെ ഡോക്ടറുമായും സമ്പർക്കം പുലർത്തിയവരുമുൾപ്പെടെ 67 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ജില്ലയിൽ ഇത് ആശ്വാസം പകരുന്നുണ്ടെങ്കിലും കൊവിഡ് നിരീക്ഷണത്തിലുൾപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്. 4870 പേർ വീടുകളിലും, ...

Read More »

കൊവിഡ് 19: എറണാകുളത്ത് ചികിത്സയിലുള്ളത് 12 പേര്‍

കൊവിഡ് സ്ഥിരീകരിച്ച 12 പേരാണ് എറണാകുളത്ത് ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേരാണ് എറണാകുളം സ്വദേശികള്‍. ആറ് പേര്‍ യുകെ പൗരന്മാരും നാലു പേര്‍ വിദേശത്ത് നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളുമാണ്. മാര്‍ച്ച് 16 ന് ദുബായില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളം വഴി എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 61 വയസുള്ള പുരുഷനും, യുകെയില്‍ നിന്ന് മാര്‍ച്ച് 17 ന് നെടുമ്പാശേരിയിലെത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 21 വയസുള്ള യുവതിക്കുമാണ് ജില്ലയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് എടുത്ത സാമ്പിളുകളാണ് പോസിറ്റീവായത്. രണ്ടു ...

Read More »