Author Archives: masteradmin

ബ്രിട്ടന് ആശ്വാസം , കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും ഗണ്യമായ കുറവ് വന്നിരിക്കുന്നു .

ആശങ്ക വര്‍ദ്ധിപ്പിച്ച് ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 46 ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം ഇതുവരെ 46,26,487 ആയി. 24 മണിക്കൂറിനിടെ 95,851 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചത്.അതോടൊപ്പം മരണം മൂന്നു ലക്ഷം കടന്നു. 3,08,610 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം മരിച്ചത് 4931 പേരാണ്. 17,57,282 പേര്‍ രോഗമുക്തി നേടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.അതെ സമയം ബ്രിട്ടനിൽ നിന്നും ആശ്വാസകരമായ വാർത്തയാണ് വരുന്നത് .ബ്രിട്ടനില്‍ കൊറോണയുടെ പ്രഭാവം കുറഞ്ഞതായി വിദഗ്ദര്‍. രോഗബാധിതരുടെ എണ്ണത്തില്‍ നാലാമതും മരണസംഖ്യയില്‍ രണ്ടാമതും നില്‍ക്കുന്ന യുകെയില്‍ രോഗവ്യാപനം കുറഞ്ഞുവരുന്നതിന്റെ ...

Read More »

ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു.ഇന്ധ്യയിലെ സ്ഥിതിയും ആശങ്കാജനം .

കോവിഡ് ബാധിച്ച് ലോകത്ത് മരണം മൂന്നു ലക്ഷം കടന്നു. 3,08,610 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം മരിച്ചത് 4931 പേരാണ്. 17,57,282 പേര്‍ രോഗമുക്തി നേടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.കൂടാതെ ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 46 ലക്ഷം കടന്നിരിക്കുകയാണ് .രോഗബാധിതരുടെ എണ്ണം ഇതുവരെ 46,26,487 ആയി. 24 മണിക്കൂറിനിടെ 95,851 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചത്.ബ്രിട്ടനിൽ 33998 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇറ്റലി- 31610, ഫ്രാന്‍സ്- 27,529,സ്‌പെയിന്‍-27,459, ബ്രസീല്‍- 14817 എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്. കോവിഡ് കേസുകളുടെ ...

Read More »

24 മണിക്കൂറിനിടെ 4000- ത്തോളം രോഗികള്‍, നൂറു മരണം: രാജ്യത്ത്‌ കോവിഡ് ബാധിതര്‍ 81,970

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത് 3967പേര്‍ക്ക്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 81,970 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നൂറു പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ആകെ മരണം 2649. 51,401പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 27,820പേര്‍ രോഗമുക്തരായി.രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ പകുതിയില്‍ കൂടുതലും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. 25,922 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. 975 പേര്‍ മരണത്തിന് കീഴടങ്ങി.ഗുജറാത്തില്‍ 9,267 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 566 പേര്‍ മരിച്ചു. ...

Read More »

കേരളത്തിന്റെ പ്രതിരോധത്തിന് സമീക്ഷ യുകെയുടെ ഐക്യദാർഢ്യം – ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡു കൈമാറി.

ലോകമാകെ ദുരിതം  വിതയ്ക്കുന്ന കോവിഡ് -19എന്ന മഹാമാരിക്ക് എതിരെ  മാതൃകാപരമായി പ്രതിരോധം തീർക്കുന്ന കേരള ജനതയ്ക്കും ആരോഗ്യപ്രവർത്തകർക്കും , ആ പ്രതിരോധത്തിന് മുന്നിൽ നിന്ന് നേത്രത്വം കൊടുക്കുന്ന കേരളസർക്കാറിനും  യുകെ യിൽ നിന്ന് എളിയ കൈത്താങ്ങായി സമീക്ഷ യുകെ. യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമനകലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ  കേരള മുഖ്യമന്ത്രിയുടെ   ദുരിതാശ്വാസ നിധിയിലേക്ക് UK മലയാളി സമൂഹത്തിനിടയിൽ  നടത്തിയ ഫണ്ട് ശേഖരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.  സമീക്ഷയുടെ 23 ബ്രാഞ്ചുകളിൽ നിന്നും സ്വരൂപിച്ച £14612.11 (ഏകദേശം പതിമൂന്നു ലക്ഷത്തി പതിനേഴായിരത്തി അഞ്ഞൂറ് ഇന്ത്യൻ രൂപ) ആദ്യ ഗഡുവായി ഇന്നലെ കേരള CMDRF ൽ നിക്ഷേപിച്ചു.  ലോക്ക്ഡൗൺ മൂലം വരുമാനം നിലച്ച ആളുകൾ പോലും സമീക്ഷ നടത്തുന്ന ഫണ്ട്‌ ശേഖരണം ഹൃദയത്തിൽ ഏറ്റെടുത്തു മുന്നോട്ടു വന്നതു ആവേശകരമായ അനുഭവമായിരുന്നു. കുറഞ്ഞ ദിവസത്തെ ഭക്ഷണത്തിനുള്ള പണം മാത്രം കൈമുതലായുണ്ടായിരുന്ന ഒരു വിദ്യാർത്ഥി അതിൽ നിന്നും ഒരു സഖ്യ സംഭാവന നൽകി. പിന്നീട് ഈ വിവരം അറിഞ്ഞപ്പോൾ എല്ലാവരും ...

Read More »

അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖാമാർക്ക് ആദരമർപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

പ്രെസ്റ്റൻ: അപ്രതീക്ഷിതമായെത്തിയ മഹാമാരിയിൽ ലോകം ഉഴലുമ്പോൾ അതീവജാഗ്രതയോടെ അതിനെ നേരിടുന്ന മുൻനിരപോരാളികളായ പ്രിയപ്പെട്ട നേഴ്‌സുമാർക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാകുടുംബത്തിന്റെ സ്നേഹാദരം. അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ നാല് വ്യത്യസ്ത വീഡിയോകളിൽ രൂപതാധ്യക്ഷനോടൊപ്പം  ആശംസകളുമായെത്തുന്നത് രൂപതയിലെ വൈദിൿരും വിമൻസ് ഫോറവും, സൺഡേസ്കൂൾ കുട്ടികളും ബ്രിട്ടനിൽ നിന്നുള്ള ഗായകരും. ജീവന്റെ ശുശ്രൂഷക്കു വിളിക്കപ്പെട്ടിരിക്കുന്ന നഴ്സുമാരുടെ വിലപ്പെട്ട പ്രവർത്തനങ്ങളെ ശ്ലാഖിച്ചുകൊണ്ടും അവർക്ക് ആശംസകളർപ്പിച്ചും അവർക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടുമാണ് എല്ലാ വീഡിയോകളും പുറത്തിറക്കിയിരിക്കുന്നത്.  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹാശിസുകളോടെ ആരംഭിക്കുന്ന ആദ്യ വീഡിയോയിൽ  ലോകമെമ്പാടും ആതുര സേവന രംഗത്തു ജോലിചെയ്യുന്ന നഴ്‌സുമാർക്ക് അനുഗ്രഹങ്ങളും, പ്രാർത്ഥനകളും ആശംസകളും അർപ്പിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ എല്ലാ വൈദികരും എത്തുന്നു.   വീഡിയോ ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക: https://youtu.be/KT-4jUVILWs മറ്റൊരു വീഡിയോയിൽ രൂപതാ കുടുംബത്തിലെ മഹാഭൂരിപക്ഷം വരുന്ന നഴ്സുമാരുടെ പ്രതിനിധികളായി  രൂപതയിലെ വിമൻസ് ഫോറം എത്തുന്നു. വിമൻസ് ഫോറം ഡയറക്ടർ സിസ്റ്റർ കുസുമം എസ്.എച്ച് ന്റെ ആമുഖ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സന്ദേശത്തിൽ ആശംസകൾ നേരുന്നത് രൂപതാ വിമൻസ് ഫോറത്തിന്റെ ഭാരവാഹികളും ദൈവവചനസന്ദേശവുമായി അഭിവന്ദ്യ പിതാവുമാണ്. വീഡിയോ ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക: https://youtu.be/IOWsVBIEQnI നേഴ്‌സുമാർക്ക് അഭിനന്ദനവർഷവുമായി രൂപതാ മീഡിയ കമ്മീഷൻ ചെയർമാൻ ഫാ. ടോമി എടാട്ട് രചിച്ച് റവ. ഫാ. ജോസ് അഞ്ചാനിക്കൽ ഈണം നൽകിയ ആയിരം ദീപങ്ങൾ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈദികരും  സിസ്‌റ്റേഴ്സും ഉൾപ്പെടെ  ബ്രിട്ടനിൽ നിന്നുമുള്ള 48 ഗായകരാണ്. നൊമ്പരത്തിലും പുഞ്ചിരി സമ്മാനിക്കുന്ന ജീവന്റെ തോഴരായ ആതുരശുശ്രൂഷകരെയും അവരിൽ നിറയുന്ന ദൈവികസാന്നിദ്ധ്യത്തെയും അവരുടെ വീരോചിതമായ ജീവത്യാഗത്തെയും കുറിച്ചാണ് ശ്രുതിമധുരമായി ചിട്ടപ്പെടുത്തിയിരിക്കുന്ന  ഈ അഭിനന്ദനഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക: https://youtu.be/t5Q6nhdKC64 നഴ്സുമാരായ മാതാപിതാക്കൾക്കും ലോകം മുഴുവനുമുള്ള നേഴ്‌സുമാർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് രൂപതയിലെ എയ്‌ൽസ്‌ഫോർഡ് സെന്റ് പാദ്രെ പിയോ മിഷനിലെ സൺഡേസ്‌കൂൾ കുട്ടികൾ ഒത്തുചേർന്നപ്പോൾ, ഈ മഹാമാരിയുടെ നടുവിൽ രാപ്പകൽ ജോലിചെയ്യുന്ന നേഴ്‌സുമാർക്കുള്ള ആശ്വാസവചസുകളായി അത് മാറി. ഇംഗ്ലീഷ്, മലയാളം, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, റഷ്യൻ, ജർമൻ, ലാറ്റിൻ തുടങ്ങിയ എട്ടു ഭാഷകളിലായി 50 കുട്ടികൾ ചേർന്നാണ് ഈ ആശംസാ വീഡിയോ സമർപ്പിച്ചിരിക്കുന്നത്.  വീഡിയോ ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക: https://youtu.be/eMR6p6YfLxQ നഴ്സുമാരുടെ അറിവ് , വൈദഗ്ധ്യം,  ശുശ്രൂഷ, പ്രാർത്ഥനാജീവിതം എന്നിവയെ   വിലമതിക്കുന്നതായും അവരുടെ ത്യാഗപൂർണ്ണമായ പ്രവർത്തികൾക്കുമുമ്പിൽ ശിരസ്സുനമിക്കുന്നതായും അഭിവന്ദ്യ പിതാവ് തന്റെ ആശംസാ സന്ദേശത്തിൽ പറഞ്ഞു. ഫാ. ടോമി എടാട്ട്  പിആർഒ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

Read More »

യുക്മയുടെ പരിശ്രമം നിർണ്ണായകമായി.കേന്ദ്രമന്ത്രിയുടെ ഫലപ്രദമായ ഇടപെടലില്‍ ലണ്ടനിൽനിന്നും കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ്

സജീഷ് ടോം(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് ആരംഭിച്ച പ്രത്യേക വിമാന സര്‍വീസുകളിൽ കേരളത്തെകൂടി ഉൾപ്പെടുത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. തുടക്കത്തിൽ കേന്ദ്രസര്‍ക്കാര്‍ നടപടികൾ ആരഭിച്ചപ്പോള്‍ കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ യു കെ യില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന്റെ ശ്രമങ്ങളില്‍ മലയാളികളെ അവഗണിയ്ക്കരുതെന്ന ആവശ്യം ഉന്നയിച്ച് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ കേന്ദ്രമന്ത്രി വി മുരളീധരൻവഴി നിവേദനം ...

Read More »

കൊറോണ വൈറസ് “ഒരിക്കലും പോയില്ലെന്ന് വരാം,” മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് ഒരിക്കലും പോയില്ലെന്ന് വരാം എന്നും, എച്ച് ഐ വി എന്നത് പോലെ തന്നെ ജനങ്ങൾ അതോടൊപ്പം ജീവിക്കാൻ പഠിക്കേണ്ടിവരുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. കോവിഡ് ബാധിച്ചുള്ള മരണസംഖ്യ ആഗോളതലത്തിൽ 300,000 ആയ അവസരത്തിലാണ് മുന്നറിയിപ്പ്. അതേസമയം വൈറസ് പടരുന്നത് തടയുന്നതിനുള്ള ദീർഘകാല ഷട്ട്ഡൗൺ അമേരിക്കയിൽ നീണ്ടുനിൽക്കുന്ന സാമ്പത്തിക നാശത്തിന് കാരണമാകുമെന്ന് യു.എസ് ഫെഡറൽ റിസർവ് അഭിപ്രായപ്പെട്ടു. കൊറോണ വൈറസിനെതിരായ വാക്സിൻ കണ്ടെത്തിയാൽ അത് രാജ്യങ്ങളെയും സമ്പദ്‌വ്യവസ്ഥകളെയും ലോക്ക്ഡൗണിൽ നിന്ന് രക്ഷിക്കാനും വാക്സിന്റെ സൃഷ്‌ടാക്കൾക്ക് ദശലക്ഷക്കണക്കിന് ഡോളർ ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ ...

Read More »

യൂക്കെയിൽ മലയാളി ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു; ഇതോടെ കൊറോണ മൂലം മരിച്ച മലയാളികളുടെ എണ്ണം പതിമൂന്നായി .

ലണ്ടന്‍ : യുകെയില്‍ മലയാളി ലേഡി ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു. സന്ദര്‍ലാന്‍ഡിനു അടുത്തുള്ള ബിഷപ്പ് ഓക്‌ലന്‍ഡിലെ ജിപി സര്‍ജറിയിലെ പൂര്‍ണിമ നായര്‍ (56) ആണ് ഇന്നലെ വിടവാങ്ങിയത്. ബിഷപ് ഓക്‌ലാന്‍ഡിലെ സ്റ്റേഷന്‍ വ്യൂ മെഡിക്കല്‍ സെന്ററില്‍ ജിപിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു പരേത. ഇവര്‍ക്ക് ആരില്‍ നിന്നാണ് വൈറസ് പകര്‍ന്നതെന്നു വ്യക്തമായിട്ടില്ല. റാന്നി സ്വദേശിയാണ് ഡോ പൂര്‍ണിമ. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 20 ന് സ്റ്റോക്ക് ടണിലുള്ള നോര്‍ത്ത് ടീസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട പൂര്‍ണിമ മാര്‍ച്ച് 27 മുതല്‍ ജീവന്‍ രക്ഷാ യന്ത്രങ്ങളുടെ ...

Read More »

തൊഴിലാളികള്‍ക്ക് വേതനം നല്‍കാനുള്ള പദ്ധതി നാല് മാസം കൂടി നീട്ടി യൂക്കെ സർക്കാർ

ലണ്ടന്‍ :ലോക്ഡൗണ്‍ മൂലം അവധിയിലുള്ള തൊഴിലാളികള്‍ക്ക് വേതനം നല്‍കാനുള്ള പദ്ധതിയായ ഫര്‍ലോ സ്കീം നാല് മാസത്തേക്ക് കൂടി നീട്ടി. കോവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ ഭൂരിഭാഗം തൊഴിലാളികള്‍ക്കും തങ്ങളുടെ ജോലിയിലേക്ക് മടങ്ങിവരാന്‍ സാധിക്കാത്തതിനാലാണ് ഫര്‍ലോ സ്കീം ഒക്ടോബര്‍ വരെ നീട്ടുന്നതെന്നു ചാന്‍സലര്‍ റിഷി സുനക് അറിയിച്ചു. ലോക്ക്ഡൗണില്‍ നിന്ന് പുറത്തുവരുന്ന തൊഴിലാളികളെയും കമ്പനികളെയും സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടെന്നും സുനക് അറിയിച്ചു. ജീവനക്കാരുടെ പ്രതിമാസ വേതനത്തിന്റെ 80ശതമാനം അതായത് 2,500 പൗണ്ട് വരെ തുടര്‍ന്നും അവര്‍ക്കു ലഭിക്കും. 7.5 ദശലക്ഷം തൊഴിലാളികളെ ഇപ്പോള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു ...

Read More »

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി മൂന്ന് ലക്ഷം കോടി വായ്പ; സാമ്പത്തിക പാക്കേജ് വിശദീകരിച്ച് ധനമന്ത്രി

കൊറോണ വൈറസ് രോ​ഗബാധമൂലം രാജ്യം നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി ഈടില്ലാതെ മൂന്ന് ലക്ഷം കോടി വായ്പ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മനിർഭർ (സ്വാശ്രയ) ഭാരത് പാക്കേജിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി. നാല് വർഷമാണ് വായ്പാ കാലാവധി. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് വായ്പ ലഭിക്കുക. ഒക്ടോബർ 31 വരെ വായ്പകൾക്ക് അപേക്ഷിക്കാം. രാജ്യത്തെ 45 ലക്ഷം വ്യാപാരികൾക്ക് പദ്ധതി ഗുണകരമാകുമെന്നും ചെറുകിട ഇടത്തരം സംഭംഭങ്ങളുടെ വായ്പകൾക്ക് ...

Read More »