Author Archives: masteradmin

പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം കറാച്ചിയിൽ തകർന്നു വീണു .

107 പേരുമായി പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പി‌എ‌എ) വിമാനം രാജ്യത്തെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലെ റെസിഡൻഷ്യൽ ഏരിയയിൽ തകർന്നു വീണു .എയർബസ് എ 320 ലാഹോറിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. 99 യാത്രക്കാരും 8 ക്രൂ അംഗങ്ങളുമുള്ള പികെ 8303 വിമാനം കറാച്ചിയിൽ തകർന്നു വീണുവെന്ന് ദേശീയ വിമാനക്കമ്പനിയുടെ വക്താവ് സ്ഥിതീകരിച്ചു .നഗരത്തിലെ മോഡൽ കോളനിയിലെ വീടുകളിൽ വിമാനം തകർന്നു വീണതിനാൽ കൂടുതൽ ആളപായമുണ്ടാകുമെന്ന് ഭയപ്പെടുന്നു.തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ടെന്നും സിവിൽ അഡ്മിനിസ്ട്രേഷനോടൊപ്പം അർധസൈനികരും സ്ഥലത്തെത്തിയെന്നും ഔദ്യോഗീക റിപ്പോർട്ടുകൾ ഉണ്ട് ...

Read More »

ഇന്ധ്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 6000 ൽ അധികം കൊവിഡ് കേസുകൾ

ഇന്ധ്യയിൽ കൊവിഡ് കേസുകളിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 6088 പോസിറ്റീവ് കേസുകളും 148 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 118447 ആയി. 3583 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 66330 ആണ്. 48534 പേർ രോഗമുക്തരായി. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ വലിയതോതിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 2345 പോസിറ്റീവ് കേസുകളും 64 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 41,642ഉം മരണം 1454ഉം ...

Read More »

വിദേശ ആരോഗ്യ പ്രവര്‍ത്തകരെ എന്‍എച്ച്എസിലെ സര്‍ചാര്‍ജില്‍ നിന്നൊഴിവാക്കി

യുക്കെയിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്‌ അംഗീകാരം . കൊറോണയോട് പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരെ എന്‍എച്ച്എസിലെ സര്‍ചാര്‍ജില്‍ നിന്നൊഴിവാക്കി. യൂറോപ്യന്‍ യൂണിയനില്‍ നിന്നല്ലാത്ത കുടിയേറ്റക്കാര്‍ക്ക് ഹെല്‍ത്ത് ഇമിഗ്രേഷന്‍ സര്‍ചാര്‍ജ് 400 പൗണ്ട് ആയിരുന്നു. ഇത് ഒക്ടോബറില്‍ 624 പൗണ്ട് ആക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനെതിരെ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ അടക്കം വലിയ വിമര്‍ശനമാണ് ഉന്നയിച്ചത്. കൊറോണയോട് പൊരുതി ജീവന്‍ നഷ്ടപ്പെടുത്തിയ മലയാളികടക്കമുള്ള ലക്ഷക്കണക്കിന് കുടിയേറ്റ ആരോഗ്യ പ്രവര്‍ത്തകരെ അപമാനിക്കുന്നതിനു തുല്യമാണിത് എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് സര്‍ക്കാരിന് മനം മാറ്റമുണ്ടായത്. ഇത് പ്രതിഷേധത്തിന്റെ വിജയമാണെന്ന് ലേബര്‍ നേതാവ് ...

Read More »

സർക്കാരിന്റെ അവഗണന മൂലം കെയര്‍ ഹോമുകൽ മരണ വീടുകളായി മാറുന്നു .

പകര്‍ച്ചവ്യാധി ആരംഭിച്ചതിനുശേഷം കെയര്‍ ഹോമുകളില്‍ കൊറോണ വൈറസ് ബാധിച്ച് 11,600 ല്‍ അധികം ആളുകള്‍ മരിച്ചതായി ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മരണം 22,000ത്തോളം ആണെന്നും റിപ്പോർട്ടുകൾ ഉണ്ട് .കൊറോണ വൈറസ് സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചു ഇംഗ്ലണ്ടിലെ കെയര്‍ ഹോമുകളെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ തലവന്‍ പ്രൊഫ മാര്‍ട്ടിന്‍ ഗ്രീന്‍മുന്നോട്ടു വന്നിരിക്കുകയാണ് . പൊതുവെ ആരോഗ്യം കുറഞ്ഞ ആളുകള്‍ കെയര്‍ ഹോമുകളിലായതിനാല്‍ തുടക്കം മുതല്‍ അവര്‍ക്കു മുന്‍ഗണന നല്‍കേണ്ടതായിരുന്നുവെന്ന് കെയര്‍ ഇംഗ്ലണ്ടിലെ പ്രൊഫ മാര്‍ട്ടിന്‍ ഗ്രീന്‍ പറഞ്ഞു. കെയര്‍ ഹോമുകളിലെ ...

Read More »

ഇന്ധ്യയിൽ കൊവിഡ് കേസുകൾ കുതിക്കുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 132 മരണം

രാജ്യത്ത് കൊവിഡ് കേസുകൾ കുതിക്കുന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 132 മരണമാണ്. 5609 പോസിറ്റീവ് കേസുകളും കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,359 ആയി. 3435 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. 63624 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 45300 പേർ രോഗമുക്തി നേടി. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 40000ലേക്ക് അടുക്കുകയാണ്. മുംബൈയിൽ മാത്രം രോഗബാധിതർ 24118 ...

Read More »

കൊച്ചു പ്രതിഭകളെ കണ്ടെത്താൻ സിംഗിൾ സിനിമാറ്റിക് നൃത്ത മത്സരവുമായി സമീക്ഷ യൂക്കെ .

സർഗശേഷി പരിപോഷിപ്പിക്കുവാനും പ്രകടിപ്പിക്കുവാനും കഴിയാതെ ബന്ധനസ്ഥരായി കഴിയുന്ന കൊച്ചു പ്രതിഭകളുടെ കഴിവുകൾ കണ്ടെത്തി അവരുടെ അടുത്തേയ്ക്കു സമ്മാനങ്ങളുമായി സമീക്ഷ എത്തുന്നു, സമീക്ഷയുടെ കലാപ്രേവര്തനങ്ങളുടെ ഭാഗമായ സർഗ്ഗവേദിയാണ് കുട്ടികൾക്കു അവസരങ്ങൾ ഉണ്ടാക്കുന്നത് .. സിംഗിൾ സിനിമാറ്റിക് നൃത്തം ആണ് മത്സര ഇനം .മെയ് 11 മുതൽ ജൂൺ 7 വരെയാണ് മത്സരങ്ങൾ നടക്കുക .സബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾസബ് ജൂനിയർ – Year 2 വരെ പഠിക്കുന്നവരും ,ജൂനിയർ – Year 3 മുതൽ year 6 വരെ പഠിക്കുന്നവരും ...

Read More »

ലോക് ഡൌൺ കാലത്ത് ഇരുപത് രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർ ഒരുക്കിയ ‘കരുതലായ് പൊതിയുന്ന’ ദേവസംഗീതം….

Abeyson Jose Roy Kanjirathanam Music Composer-Ouseppachan വ്യത്യസ്ത ഋതുക്കളിലും വ്യതിരിക്തമായ ഘടികാരക്രമങ്ങളിലും ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന  ഇരുപത് ഗായകർ, വിരൽത്തുമ്പിൽ ദേവസ്പർശമുള്ള ഒരു സംഗീതജ്ഞൻ, ഹൃദയംകൊണ്ട് വരികളെഴുതുന്ന ഒരു ഗാനരചയിതാവ്; ലോക നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ഇവർ ചേർന്നൊരുക്കിയ സംഗീതശില്പം യൂട്യൂബിൽ എമ്പാടും തരംഗമാവുന്നു.നടൻ ജയറാമിന്റെ ശബ്ദസന്ദേശത്തോടെയാണ് ഈ ഈ സംഗീതവിരുന്ന് തുടങ്ങുന്നത്.“സ്നേഹിതരെ, ഞാൻ ജയറാമാണ്. ലോകം മുഴുവൻ ഒരു മരണമുഖത്താണ്. ജീവനിൽ കൊതി എല്ലാവർക്കുമുണ്ടല്ലോ? പക്ഷെ, കരുതലും കരുത്തുമായി സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവന് മൂല്യം കൽപ്പിക്കുന്ന കുറെ ആളുകൾ നമ്മുടെ ചുറ്റുമുണ്ട്. ...

Read More »

ബ്രിട്ടനിൽ 5 വയസ്സിനുമുകളിൽ ഉള്ളവർക്ക് കൊറോണ ടെസ്റ്റ് ചെയ്യുവാനായുള്ള സൗകര്യം ഒരുങ്ങുന്നു

രാജ്യത്തു അഞ്ച് വയസിന് മേലുള്ള ആര്‍ക്കും കൊറോണ വൈറസ് ലക്ഷണങ്ങള്‍ പ്രകടമായാല്‍ ടെസ്റ്റിനായി അപേക്ഷിക്കാമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു . ഇത്തരം ടെസ്റ്റുകള്‍ ഡ്രൈവ് -ഇന്‍-സെന്ററുകളിലോ അല്ലെങ്കില്‍ മൊബൈല്‍ സ്‌ക്രീനിംഗിലൂടെ നടത്താന്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാമെന്നും ഹാന്‍കോക്ക് വെളിപ്പെടുത്തുന്നു. ഇത്തരം ടെസ്റ്റുകള്‍ക്ക് ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍മാര്‍, കെയര്‍ ഹോം റെസിഡന്റുമാര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കിയേക്കുമെന്നും അദ്ദേഹം പറയുന്നു.യുകെയില്‍ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം വളരെ വൈകി മാത്രം തുടങ്ങിയതില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ സര്‍ക്കാര്‍ ഇപ്പോള്‍ വിപുലമായ പരിശോധനകൾ നടത്തുവാൻ ഒരുങ്ങുകയാണ് . ഇതുവരെ ...

Read More »

സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച മുതൽ തുറക്കും.

സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച മുതൽ തുറക്കും. ബെവ്‌കോ ഔട്ട്‌ലറ്റുകളാണ് തുറക്കുന്നത്. ബാറുകളിലെ പാഴ്‌സൽ കൗണ്ടറുകളും തുറക്കും. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ചേർന്ന അവലോകന യോഗമാണ് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചത്. ബാറുകൾ കൗണ്ടർ വഴി പാഴ്‌സൽ വിൽപന മാത്രമായിരിക്കും അനുവദിക്കുക. ബാറുകൾ തുറക്കരുതെന്ന് കേന്ദ്രം ലോക്ക് ഡൗൺ ചട്ടങ്ങളിൽ നിർദേശിച്ചിട്ടുണ്ടെങ്കിലും പ്രത്യേക അനുമതി നേടിയാകും കൗണ്ടറുകൾ തുറക്കുക. മദ്യവിൽപനയ്ക്ക് വെർച്വൽ ക്യൂ സംവിധാനം ഒരുക്കാൻ തെരഞ്ഞെടുത്ത ആപ്പിന്റെ ട്രയൽ തുടങ്ങി. എറണാകുളത്തെ സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്. അതേസമയം, ബാർബർ ഷോപ്പുകൾ തുറക്കാനും ...

Read More »

ബ്രിട്ടന് ആശ്വാസവുമായി പ്രതിദിന കോവിഡ് മരണം 170 ആയി കുറഞ്ഞു.

ഇംഗ്ലണ്ടിലെ ലോക്ഡൗണ്‍ ലഘൂകരിക്കുകയും പതിനായിരങ്ങള്‍ പാര്‍ക്കുകളിലും ബീച്ചുകളിലും തിങ്ങിനിറഞ്ഞതിന്റെ ആശങ്ക നിലനില്‍ക്കുമ്പോഴും ഇന്നലെ ബ്രിട്ടനിലെ പ്രതിദിന കോവിഡ് മരണം ഇരുന്നൂറില്‍ താഴെയെത്തി. 170 മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ലോക് ഡൗണിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക് ആണിത്. ഞായറാഴ്ച പൊതുവെ മരണ നിരക്ക് വളരെ കുറവാണെങ്കിലും കഴിഞ്ഞ ഞായറാഴ്ചത്തെ 268 മരണങ്ങളെ അപേക്ഷിച്ചു വളരെക്കുറവാണ്.രാജ്യത്തെ മൊത്തം ഔദ്യോഗിക മരണ സംഖ്യ 34636 ആണ്. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന നിരാക്കാണിത്. ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയെങ്കിലും സുരക്ഷിതമാവാന്‍ വാക്സിന്‍ കണ്ടെത്തേണ്ടതുണ്ടെന്നും ബിസിനസ് സെക്രട്ടറി അലോക് ശര്‍മ്മ ...

Read More »