Author Archives: masteradmin

കൊറോണ ട്രാക്ക് & ട്രേയ്സ് സിസ്റ്റം ആപ്പ് ഈ മാസം അവസാനം നിലവിൽ വരും

ബ്രിട്ടണില്‍ കോണ്‍ടാക്ട് ട്രേസിംഗ് ആപ്പ് ഈ മാസം അവസാനത്തോടെ നിലവില്‍ വരുമെന്ന് ബിസിനസ് മിനിസ്റ്ററായ നദീം നബ്ഹിം സഹാവി പ്രഖ്യാപിച്ചതിനു പിന്നാലെ , ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് സുരക്ഷിതമാക്കാന്‍ കൊണ്ടുവന്ന എന്‍എച്ച്എസ് ട്രാക്ക് & ട്രേയ്സ് സിസ്റ്റം പ്രവര്‍ത്തന സജ്ജമാകാന്‍ 3 മാസം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ ആഴ്ച പുതിയ ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റംസ് ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും ആപ്പില്ലാതെ ലോഞ്ച് ചെയ്തിരുന്നു. ഈ ആപ്പിന്റെ പരീക്ഷണം ഐല്‍ ഓഫ് വിറ്റില്‍ നടത്തിയത് വിജയമായിരുന്നുവെന്നും ഇത് രാജ്യമാകമാനം നടപ്പിലാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആപ്പ് പ്രവര്‍ത്തന ...

Read More »

കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്ത്

കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്ത്. പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്നു. ആകെ പോസിറ്റീവ് കേസുകള്‍ 236,657 ആയി. 24 മണിക്കൂറിനിടെ പതിനായിരത്തിന് അടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒറ്റദിവസം 294 പേരാണ് മരിച്ചത്. അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനം അടച്ചുപൂട്ടി. മഹാരാഷ്ട്രയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ഇറ്റലിയില്‍ 235,000 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 236,657 ആയതോടെ ഇറ്റലിയെ മറികടന്ന് ...

Read More »

ഇന്ധ്യയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന

രാജ്യത്ത് 24 മണിക്കൂറിനിടെ ഏഴായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍.രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് ഉണ്ടായിരിക്കുന്നത് . ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന വർധനയാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. മരണ നിരക്കിലും വൻ വർധനയാണ് കാണുന്നത്. 7964 പേർക്കാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് 7000നു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 265 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടത്. ഇതും റെക്കോർഡ് എണ്ണമാണ്. 1,73,763 രോഗികളാണ് നിലവിൽ രാജ്യത്ത് ഉള്ളത്. ഇതുവരെ 4971 ...

Read More »

ബ്രിട്ടനിൽ സാമൂഹിക അകലം പാലിക്കാത്തവർക്ക്‌ കടുത്ത പിഴ .

തിങ്കളാഴ്ച മുതലാണ് ആറുപേര്‍ക്ക് ഒരുമിച്ചു കൂടാനുള്ള അനുമതി ഉള്‍പ്പെടെയുള്ള ലോക്ക്ഡൗണ്‍ ഇളുകള്‍ യുകെയില്‍ പ്രാബല്യത്തില്‍ വരുന്നതെങ്കിലും ഈ വാരാന്ത്യത്തില്‍ തെളിഞ്ഞ കാലാവസ്ഥയില്‍ ജനം അവയെല്ലാം മറികടക്കും എന്ന ആശങ്കയില്‍ പോലീസ്. സാമൂഹിക അകലനിയമങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുമെന്ന വിലയിരുത്തല്‍ കനത്ത പിഴ ചുമത്താനാണ് പോലീസ് നീക്കം. വാരാന്ത്യത്തിലെ താപനില 27 ഡിഗ്രി മുതല്‍ 28 ഡിഗ്രി വരെ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും ആളുകള്‍ വെയില്‍ കായാനും മറ്റുമായി കൂട്ടത്തോടെ ഒഴുകിയെത്തുമെന്നും ഇവരില്‍ നല്ലൊരു വിഭാഗം സാമൂഹിക അകല നിയമങ്ങള്‍ ലംഘിക്കുമെന്നുമുളള വിലയിരുത്തല്‍ ശക്തമാണ്. ഇതിനെ ...

Read More »

ഇന്നും നാളെയും ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്

ഇടുക്കിയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മണ്ണിടിച്ചിൽ, ഭൂമിയിൽ വിള്ളൽ ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കാൻ തയ്യാറാകണമെന്ന് അധികൃതർ അറിയിച്ചു. ഇടുക്കിയിൽ ഇന്നും നാളെയും, ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ...

Read More »

കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു ബോറിസ് ജോൺസൺ ; ആറ് പേര്‍ക്ക് വരെ പുറത്ത് ഒന്നിച്ചുകൂടാം

ബ്രിട്ടനില്‍ കൊറോണ വൈറസ് വ്യാപനം കുറഞ്ഞതോടെ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിനായി കോവിഡ് അലേര്‍ട്ട് നാലില്‍ നിന്നും മൂന്നാക്കി. ആറ് പേര്‍ക്ക് വരെ അടങ്ങുന്ന സംഘത്തിന് പുറത്തു ഒരുമിച്ചു കൂടാനും ബാര്‍ബിക്യൂകള്‍ സംഘടിപ്പിക്കുവാടാനും കഴിയുമെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഇതനുസരിച്ച് ജൂണ്‍ 1 മുതല്‍ ആറുപേരു വരെയുള്ള ഗ്രൂപ്പുകളുമൊത്ത് വീടുകളിലെ ഗാര്‍ഡനിലും പാര്‍ക്കുകളിലും സമയം ചിലവഴിക്കാന്‍ അനുമതി നല്കി. ഈയവസരങ്ങളില്‍ സാമൂഹ്യ അകലം പാലിച്ചിരിക്കണം. ഗ്രൂപ്പുകള്‍ തമ്മില്‍ 2 മീറ്റര്‍ അകലം ഉണ്ടായിരിക്കണം. വീടുകളുടെ ഗാര്‍ഡനുകളിലും മറ്റ് പ്രൈവറ്റ് ഔട്ട് ഡോര്‍ ഏരിയയിലും ...

Read More »

ഹൈ സ്ട്രീറ്റ് ഷോപ്പുകൾക്ക് പച്ചക്കൊടി കാട്ടി ബോറിസ് ജോൺസൺ

ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി ,ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് ജൂൺ 1 മുതൽ ഔട്ട് ഡോർ മാർക്കറ്റുകൾക്കും ഷോറൂമുകൾക്കും വീണ്ടും ബിസിനെസ്സ് പുനരാരംഭിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു – വസ്ത്രങ്ങൾ, ഷൂ കടകൾ , കളിപ്പാട്ട കടകൾ , ഫർണിച്ചർ, പുസ്‌തകങ്ങൾ, ഇലക്‌ട്രോണിക്‌സ് എന്നിവ വിൽക്കുന്ന കടകൾ, ഒപ്പം തയ്യൽക്കാർ, ഓക്ഷൻ ഷോപ്പുകൾ , ഫോട്ടോഗ്രാഫി സ്റ്റുഡിയോകൾ, ഇൻഡോർ മാർക്കറ്റുകൾ എന്നിവയുൾപ്പെടെ മറ്റെല്ലാ അവശ്യേതര ചില്ലറ വ്യാപാരികൾക്കുമായുള്ള പദ്ധതികൾ രണ്ടാഴ്ചയ്ക്ക് ശേഷം ജൂൺ 15 മുതൽ തുറക്കാനാണ് പദ്ധതിയിടുന്നത് . സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ...

Read More »

ആരോഗ്യ പ്രവർത്തകർക്ക് ആദരവുമായി യുക്മ.യുക്മാ സാംസ്കാരിക വേദി ലൈവ് ഷോ “LET’S BREAK IT TOGETHER” ആരംഭിക്കുന്നു.

കോവിഡ് 19 രോഗബാധിതരായവര്‍ക്കുവേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി വിശ്രമരഹിതരായി ജോലി ചെയ്യുന്ന യു കെ യിലെ എന്‍എച്ച്എസ് ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍’ (LET’S BREAK IT TOGETHER) എന്ന ലൈവ് ഷോ മെയ് 28 വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്നു. എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെയുള്ള യു കെ ...

Read More »

ആരോഗ്യ പ്രവർത്തർക്കു ആദരവുമായി സമീക്ഷ.

കോവിഡ് ദുരന്തകാലത്തു സ്വന്തം സുരക്ഷ പോലും കാര്യമാക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പോരാടുകയാണ് NHS സ്റ്റാഫ് . ഇവർക്ക് നന്ദിസൂചകമായി ഉച്ചഭക്ഷണം ഒരുക്കി എത്തിച്ചു സമീക്ഷ യുകെ ബെഡ്ഫോർഡ് ബ്രാഞ്ച് മാതൃകയായി .ബെഡ്ഫോർഡ് NHS ഹോസ്പിറ്റലിലെ സ്റ്റാഫിന് ആദരവോടെ ഉച്ചഭക്ഷണം ഒരുക്കി എത്തിച്ചത് സമീക്ഷ യുകെ യുടെ ബെഡ്ഫോർഡ് ബ്രാഞ്ച് ആണ് . ഏതാണ്ട് അൻപതോളം വരുന്ന സ്റ്റാഫിനു വീട്ടിൽ പാചകം ചെയ്ത ഇന്ത്യൻ ഭക്ഷണം ആണ് ഒരുക്കി എത്തിച്ചത്. മാതൃകാപരമായ ഈ പ്രവർത്തനത്തിന് സമീക്ഷ പ്രവർത്തകരായ സാബു , മിഥുൻ ,സന്തോഷ് ...

Read More »

ബ്രിട്ടനിൽ ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുമെന്ന് ബോറിസ് ജോണ്‍സണ്‍

യുകെയില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ജൂണ്‍ ഒന്നിന് പുനരാരംഭിക്കുമെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ . യൂണിയനുകളുടെ എതിർപ്പുകളെ തള്ളി കൊണ്ടാണ് കടുത്ത തീരുമാനം . പ്രൈമറി സ്കൂളുകളിലെ റിസപ്ഷനും ഇയര്‍ 1, ഇയര്‍ 6 ക്ലാസുകള്‍ ആദ്യം തുടങ്ങും. സെക്കണ്ടറി സ്കൂളുകളില്‍ ക്ലാസുകള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ ജൂണ്‍ 15 ഓടെ തുടക്കമിടും. ഇയര്‍ 10, ഇയര്‍ 12 ക്ലാസുകള്‍ക്ക് അടുത്ത വര്‍ഷത്തെ പരീക്ഷയ്ക്ക് ഒരുങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തും. എല്ലാ സ്കൂളുകളും ഒരുമിച്ച് പ്രവര്‍ത്തനമാരംഭിക്കുമെന്ന് കരുതുന്നില്ലെന്നും എന്നാല്‍ കൂടുതല്‍ സ്കൂളുകള്‍ തുടര്‍ന്നുള്ള ആഴ്ചകളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ...

Read More »