Author Archives: masteradmin

ചൈനയിൽ പുതിയ പന്നിപ്പനി കണ്ടെത്തി.മറ്റൊരു പാൻഡെമിക്കിന് സാദ്ധ്യതയെന്നു ഗവേഷകർ ..ജി 4 ഇഎ എച്ച് 1 എൻ 1 അപകടകാരി .

2009 ൽ പാൻഡെമിക്കിന് കാരണമായ പന്നിപ്പനിക്ക് സമാനമായ ഒരു പുതിയ വൈറസ് കണ്ടെത്തിയതായി ചൈനയിലെ ശാസ്ത്രജ്ഞർ പറയുന്നു.മനുഷ്യരിലേക്ക് പടരാനും മറ്റൊരു പകർച്ചവ്യാധിയുണ്ടാക്കാനും പുതിയ പന്നിപ്പനിക്കു കഴിയുമെന്നു ചൈനയിലെ ഗവേഷകർ ആണ് കണ്ടെത്തിയത്ജി 4 ഇഎ എച്ച് 1 എൻ 1 എന്ന് പേരിട്ടിരിക്കുന്ന ഈ വൈറസ് 2009 ൽ പാൻഡെമിക്കിന് കാരണമായ പന്നിപ്പനിക്ക് സമാനമാണെന്നും ഒരു പാൻഡെമിക് വൈറസിന്റെ ഗണത്തിൽ പെടുന്ന എല്ലാ പ്രധാന സവിശേഷതകളും ഇതിനുള്ളതായും ഗവേഷകർ പറയുന്നു .2011 നും 2018 നും ഇടയിൽ 10 ചൈനീസ് പ്രവിശ്യകളിലെ അറവുശാലകളിലെ 30000 ...

Read More »

ഇന്ധ്യയിൽ കൊവിഡ് മരണം 15,000 കടന്നു

രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 15000 കടന്നു. ആയിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്തത് വെറും മൂന്ന് ദിവസം കൊണ്ടാണ്. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 17,000 കടന്നു. ആകെ കൊവിഡ് കേസുകള്‍ 4,90,401 ആയി. അതേസമയം, രോഗമുക്തി നിരക്ക് 58.24 ശതമാനമായി ഉയര്‍ന്നു. സാംപിള്‍ പരിശോധനകളുടെ എണ്ണം 77 ലക്ഷം പിന്നിട്ടു. രോഗവ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യത്തെ മരണസംഖ്യ 14000 കടന്നത്. മൂന്ന് ദിവസം കൊണ്ട് രാജ്യത്ത് 1200ല്‍ അധികം മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 15,301 ...

Read More »

സമീക്ഷ നൽകിയത് 72 ടിവി കൾ :വിതരണോത്ഘാടനം മാരാരിക്കുളത്തു വച്ചു നടന്നു .

എന്ന അവകാശം കോവിഡ് കാലഘട്ടത്തിൽ ആർക്കും നഷ്ടപ്പെടാതിരിക്കുവാനും വേണ്ടി സമീക്ഷ യു കെ നടത്തിയ ടി വി ചലഞ്ചിന്‌ അഭൂതപൂർവ്വമായ പ്രതികരണമാണ് യുകെ യിലെ മലയാളി പ്രവാസി സമൂഹത്തിൽ നിന്ന് ലഭിച്ചത് . നിർദ്ധനരായ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐ നടത്തുന്ന ടി വി ചലഞ്ചിലേയ്ക്ക് 72 ടെലിവിഷൻ സെറ്റുകളാണ് സമീക്ഷ യുകെ സംഭാവനയായി നൽകിയത്. അവകാശപോരാട്ടങ്ങളുടെ ചുവന്ന ഭൂമിയായ ആലപ്പുഴയിലെ മാരാരിക്കുളത്തെ ശ്രീ ചിത്തിര മഹാരാജവിലാസം ഗവ: യു പി സ്കൂളിലെ പത്തു കുട്ടികൾക്ക് ടെലിവിഷൻ സീറ്റുകൾ നൽകി ...

Read More »

കോവിഡിനെ പ്രതിരോധിക്കാൻ അത്ഭുത മരുന്നു പരീക്ഷിച്ചു വിജയം കണ്ടു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി !ഡെക്സാമെതസോൺ കോവിഡിനെതിരെ രക്ഷകനാകും!

കോവിഡ് 19 – നെതിരായ പോരാട്ടത്തിൽ വലിയ വഴിത്തിരിവ് !!!!!വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവാണ് കുറഞ്ഞ ഡോസ് ഡെക്സാമെതസോൺ സ്റ്റിറോയിഡ് ചികിത്സയെന്ന് യുകെ വിദഗ്ധർ .വെന്റിലേറ്ററുകളിലെ രോഗികളിൽ ഇത് മരണ സാധ്യത മൂന്നിലൊന്നായി കുറച്ചു. ഓക്സിജന്റ്റെ സഹായം അവശ്യമായിരുന്നവരിൽ ഈ മരുന്ന് മരണത്തിന്റെ തോത് അഞ്ചിലൊന്നായി കുറക്കാൻ സഹായിച്ചു .കൊറോണ വൈറസിനെതിരായ ചികിത്സയിൽ ലോകത്തിലെ ഏറ്റവും വലിയ ട്രയൽ പരീക്ഷിക്കുന്നതിന്റെ ഭാഗമായി കണ്ടെത്തിയ മരുന്നാണിത് .കൊറോണ വൈറസ് പാൻഡെമിക്കിന്റെ തുടക്കം മുതൽ യുകെയിൽ മരുന്ന് ലഭ്യമായിരുന്നെങ്കിൽ അയ്യായിരത്തോളം ജീവൻ രക്ഷിക്കപ്പെടുമായിരുന്നു എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ...

Read More »

വിമാനയാത്രയില്‍ ഇനി ഹാന്‍ഡ് ലഗേജ് അനുവദിക്കില്ല :മാസ്ക് നിർബന്ധം .

കാബിൻ ക്രൂവിനോടുള്ള സംസാരം കുറയ്ക്കണം എന്ന നിർദ്ദേശവും ഇതോടൊപ്പം വന്നിട്ടുണ്ട് .കൊറോണ വയറസ്സ് വ്യാപനം വലിയ രീതിയിൽ കുറഞ്ഞുവെങ്കിലും ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചുവെങ്കിലും യുകെയില്‍ കോവിഡ് ഭീഷണി വളരെ കൂടുതലാണെന്നു വ്യക്തമാക്കുന്നതാണ് വിമാനയാത്രകളിൽ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍. ഇതിന്റെ ഭാഗമായി രാജ്യത്തു ഇനി മുതല്‍ വിമാനത്തില്‍ കയറുമ്പോള്‍ ഹാന്‍ഡ് ബാഗ് അനുവദിക്കില്ല. പകരം യാത്രക്കാര്‍ തങ്ങളുടെ എല്ലാ ലഗേജുകളും വലിയ ബാഗില്‍ പാക്ക് ചെയ്ത് ബോര്‍ഡിംഗിന് മുമ്പായി ചെക്ക് ഇന്‍ ചെയ്യേണ്ടതാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.യാത്രക്കാര്‍ സ്വന്തം സീറ്റില്‍ തന്നെ ...

Read More »

യുകെയെ മറികടന്നു; കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത്

കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് എത്തി. ഇതോടെ രോഗബാധിതരുടെ എണ്ണത്തിൽ യുകെയെ മറികടന്നിരിക്കുകയാണ് ഇന്ത്യ. യുകെയിൽ കൊവിഡ് കേസുകൾ 291,000 ആണ്. ഇന്ത്യയിൽ ആകെ കൊവിഡ് കേസുകൾ 297,535 ആയി. ഇതുവരെ 8498 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിൽ കൊവിഡ് മരണം 300 കടന്നു. 24 മണിക്കൂറിനിടെ 10,956 പോസിറ്റീവ് കേസുകളും 396 മരണവും റിപ്പോർട്ട് ചെയ്തു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസവും ...

Read More »

എസ്സെൻസ് ഗ്ലോബൽ യുകെ യുടെ ആഭിമുഖ്യത്തിൽ സൈബർ മീറ്റ് : എം എൻ കാരശ്ശേരി അടക്കം പ്രമുഖർ പങ്കെടുക്കുന്നു

മാനവികതയും ശാസ്ത്രചിന്തയും പ്രചരിപ്പിക്കുന്ന എസ്സെൻസ് ഗ്ലോബൽ യുകെ പ്രഗൽഭരെ അണിനിരത്തികൊണ്ട് കൊറോണ ലോകം – 2 എന്ന സൈബർ മീറ്റ് വീണ്ടും ഒരുക്കുന്നു , ജൂൺ 10 മുതൽ 17 വരെ. ശാസ്ത്രബോധവും മാനവികതയും വളർത്തുന്നതോടൊപ്പം മലയാളികളിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കഴിഞ്ഞ കുറെ വർഷങ്ങളായി യുകെയിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്രചിന്താപ്രസ്ഥാനമാണ് എസ്സെൻസ് ഗ്ലോബൽ യുകെ. കൊറോണ ലോകം എന്ന സൈബർ മീറ്റ്‌ ഒന്നിന്റെ വൻ വിജയത്തെ തുടർന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ഈ മാസം പത്താം തിയതി മുതൽപതിനേഴാം തിയതി വരെ നടത്തുന്ന സൈബർ ...

Read More »

യു കെ യിൽ കൊറോണ മരണ നിരക്ക് നൂറിൽ താഴെ എത്തി

യുകെയില്‍ കൊറോണ മരണം മൂന്നക്കത്തില്‍ താഴെയെത്തി. ഇന്നലെ 77 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 23ന് 74 പേര്‍ മരിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. സ്‌കോട്ട് ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഇന്നലെ ആരും മരിച്ചില്ലെന്നതും ആശ്വാസകരമായി. സര്‍ക്കാര്‍ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം യുകെയിലെ ആകെ കൊറോണ മരണങ്ങള്‍ 40,542 ആണ്. മാര്‍ച്ച് 20ന് ശേഷം സ്‌കോട്ട് ലന്‍ഡില്‍ കൊറോണ പിടിച്ച് ആരും മരിക്കാത്ത ദിവസമായിരുന്നു ഇന്നലെ. സ്‌കോട്ട് ലന്‍ഡില്‍ മൊത്തം 2415 കൊറോണ മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരത്തെ ...

Read More »

സ്കോട്ലൻഡിലെ സ്റ്റെർലിംങ്ങിൽ നിന്നും മൂന്ന് കൗമാര പ്രതിഭകൾ…. വയലിനിൽ നാദ വിസ്മയം തീർക്കാൻ ഫെബിയ ജിസ്മോനും അലീന റോജനും …..

യുക്മാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ന്റെ നാലാം ദിനമായ നാളെ വയലിനിലും കീ ബോർഡിലും തന്റെ കഴിവ് പ്രദർശിപ്പിക്കുവാൻ എത്തുന്ന ഫെബിയ ജിസ്മോൻ നല്ലൊരു ഗായിക കൂടിയാണ്. സ്റ്റെർലിങ് ഔവ്വർ ലേഡി പ്രൈമറി സ്കൂളിലെ ഇയർ 5 വിദ്യാർത്ഥിനിയായ ഫെബിയ യുക്മ കലാമേളകളിലും ബൈബിൾ കലോത്സവ വേദികളിലും ഒരു സ്ഥിര സാന്നിദ്ധ്യമാണ്. യുക്മ കലാമേളകളിൽ നിരവധി തവണ വിജയിയും 2018 – ലെ യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കലാമേളയിൽ സബ്ബ് ജൂണിയർ ...

Read More »

ഗ്രേറ്റ് ബ്രിട്ടൻ രൂപത ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിയിച്ചു .

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തുന്ന ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരി തെളിയിച്ചു . തുടർന്ന് ബഹുമാനപെട്ട പ്രോട്ടോസിഞ്ചെല്ലൂസ് ആന്റണി ചുണ്ടലിക്കാട്ട് അച്ചനും വികാരി ജനറൽ ബഹുമാനപെട്ട ജിനോ അരീക്കാട്ട് അച്ചനും കുട്ടികൾക്കായുള്ള സന്ദേശം നൽകി. രൂപതയുടെ ഫേസ്ബുക് പേജിലും യു ട്യൂബ് ചാനലിലും തത്സമയം കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു . താഴെ കാണുന്ന യു ടുബ് ലിങ്ക് ക്ലിക്ക് ...

Read More »