Author Archives: masteradmin

മലയാളം മ്യൂസിക് ലവേഴ്‌സിന്റെ സംഗീത ആൽബം കാൽവരിയിലെ കാരുണ്യം ജന ഹൃദയങ്ങൾ ഏറ്റു വാങ്ങുന്നു .

യു കെ യിലെ ഏറ്റവും വലിയ സംഗീത കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്സ് – (MML) ഓശാന തിരുനാൾ ദിനത്തിൽ പുറത്തിറക്കിയ ആദ്യ സംരംഭമായ കാൽവരിയിലെ കാരുണ്യംഎന്ന കൃസ്തീയ ഭക്തി ഗാനം ആദ്യ രണ്ടു ദിവസം കൊണ്ട് തന്നെ പതിനായിരങ്ങൾ ഏറ്റെടുത്ത്വളരെ വിജയകരമായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നു.കാൽവരിയിലെ കാരുണ്യവുംകുരിശിൽ പിടയുന്ന സ്നേഹവും ഭക്തി നിർഭരമായ ആലാപനത്തിലൂടെ ഒരുക്കിയ ഈ ഗാനത്തിൻ്റെ രചന  നിർവ്വഹിച്ചത് ശ്രീ ജിജു ശ്രീമൂലനഗരവും സംഗീതം  ഷാൻ്റി ആൻ്റണി അങ്കമാലിയുമാണ്.  ഭക്തി നിർഭരമായ ഈ ഗാനം ആലപിച്ചത് UK യിലെ ...

Read More »

കലുങ്ക് സംവാദം ;അടുക്കള ഒരു ചെറിയ കാര്യമല്ല.

സർക്കാർ – സ്വകാര്യ പൊതു സ്ഥാപനങ്ങളിൽ ഭക്ഷണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ സംഭരിക്കുക, പാകം ചെയ്യുക, മിച്ചമുള്ളതു ശീതീകരിച്ചു സൂക്ഷിക്കുക, അവശിഷ്ടങ്ങൾ കൃത്യമായി ശേഖരിച്ചു നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും കൃത്യത ഉറപ്പാക്കുന്നതിനും അതാതു സ്ഥാപനങ്ങളിലും സർക്കാർ ആരോഗ്യ വകുപ്പിന്റെ കീഴിലും പ്രത്യേകം സംവിധാനങ്ങളുണ്ട്. വീടുകളുടെ കാര്യമെടുത്താൽ പുറമേ നിന്നാരും നിരീക്ഷണം നടത്താനോ മേൽനോട്ടം വഹിക്കാനോ സംവിധാനങ്ങളില്ലെങ്കിൽ കൂടി, അതാതു പ്രാദേശിക ഭരണ സംവിധാനങ്ങളുടെ കീഴിൽ കൃത്യമായി പ്രവർത്തിക്കുന്ന വേസ്റ്റ് മാനേജ്‍മെന്റ് സംവിധാനമുണ്ട്. പരിഷ്കൃത രാജ്യങ്ങളിലെ ജീവിതം അതേപടി അനുകരിക്കാൻ ശ്രമിക്കുന്ന നമ്മൾ മലയാളികളോ, നമ്മുടെ ...

Read More »

ഇടതുമുന്നണി യുകെ ക്യാമ്പയിൻ കമ്മിറ്റി ഉദ്‌ഘാടനം, പ്രമുഖ നേതാക്കൾ പങ്കെടുക്കും

കേരള നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിക്കുകയാണ്. യുകെയിലെ  ഇടതുമുന്നണി ക്യാമ്പയിൻ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം  ഇന്ന് (ജനുവരി 23 ശനിയാഴ്ച) ഉച്ചയ്ക്ക് 2:30ന്(GMT) (ഇന്ത്യൻ സമയം രാത്രി 8 മണി) സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സ.എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. യുകെയിലെ കലാസാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ മുഖ്യാതിഥി ആയി കേരളാ കോൺഗ്രസ്സ് നേതാവ് ശ്രീ റോഷി അഗസ്റ്റിൻ  പങ്കെടുക്കും. LDF UK കൺവീനർ സ.രാജേഷ് കൃഷ്ണയുടെ അധ്യക്ഷതയിൽ നടക്കുന്ന കൺവെൻഷനിൽ AIC UK സെക്രട്ടറി സ. ...

Read More »

ബിൻസൂ ജോണിന്റെ പിതാവ് നിര്യാതനായി .

മലയാളം യു കെ ചീഫ് എഡിറ്ററും യുകെയിലെ കലാ സാമൂഹീക സാംസ്കാരിക,സംഘടനാ പ്രവർത്തകനുമായ ബിൻസു ജോണിന്റെ പിതാവ് കണ്ണൂർ ചെമ്പേരി വടക്കേൽ കുന്നിൻ പുറത്തു വീ ജെ ജോൺ [72 ]നിര്യാതനായി .പുലികുരുമ്പ സെയിന്റ് ജോസഫ് സ്കൂളിലെ മുൻ അദ്ധ്യാപകനാണ്. ഭവനത്തിലെ പൊതു ദർശനത്തിനു ശേഷം മൃത സംസ്ക്കാര ശുശ്രുഷകൾ തിങ്കളാഴ്ച 12 .00 മണിക്ക് ചെമ്പേരി ലൂർദ് മാതാ ദേവാലയത്തിൽ വെച്ച് നടക്കും .കോവിഡ് നിയന്ത്രണങ്ങൾ മൂലം സംസ്ക്കാര ശുശ്രുഷകളിൽ നേരിട്ട് പങ്കെടുക്കാൻ എല്ലാവർക്കും സാധിക്കാത്ത സാഹചര്യത്തിൽ സംസ്ക്കാര ശുശ്രുഷകൾ തത്സമയ സംപ്രേക്ഷണം ...

Read More »

കൊറോണക്കൊപ്പം ജാഗ്രതയോടെ…. മാറുന്നകാലത്തിൽ വേറിട്ട ഓണാഘോഷവുമായി ഗിൽഡ്‌ഫോർഡ് മലയാളി അസോസിയേഷൻ (ജി എം എ ).

ഗിൽഡ്‌ഫോർഡ് : വളരെ ചുരുങ്ങിയ കാലത്തെ പ്രവർത്തന മികവ് കൊണ്ട് യു കെയിലെ മുൻനിര മലയാളി അസോസിയേഷനുകളിൽ ഒന്നായിതീർന്ന ഗിൽഡ്‌ഫോർഡ് മലയാളി അസോസിയേഷൻ (ജി എം എ ) കോവിഡ് നിയന്ത്രണം പൂർണമായും പാലിച്ചുകൊണ്ട് ആകർഷകവും നൂതനവുമായ രീതിയിൽ ഓണഘോഷപരിപാടികൾ സംഘടിപ്പിച്ചു. മുൻനിശ്ചയപ്രകാരമുള്ള ഈ വർഷത്തെ വിപുലമായ പരിപാടികൾ, കോവിഡ് മഹാമാരി മൂലം ഉപേക്ഷിച്ചു എങ്കിലും, ‘ഡിജിറ്റൽ ഓണം’ എന്ന നുതനആശയം വളരെ മികവാർന്ന രീതിയിൽ, ആദ്യമായി യു കെയിലെ മലയാളി സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കാൻ സാധിച്ചു.രണ്ട് ദിവസം നീണ്ടുനിൽക്കുന്ന അഘോഷപരിപാടികൾ ഉത്രാടദിനത്തിൽ വിപുലമായ ...

Read More »

നെല്ലിമരത്തണലിൽ ചങ്ങാതിക്കൂട്ടം 2021 ഓഗസ്റ്റ് 28 നു ഒത്തു ചേരുന്നു

SVPMHS വടക്കുംതല വിദ്യാലയത്തിലെ 1994 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ നീണ്ട 25 വർഷങ്ങൾക്കു ശേഷം “നെല്ലിമരത്തണലിൽ”എന്ന പ്രോഗ്രാമുമായി സ്കൂൾ അങ്കണത്തിൽ 2021 ഓഗസ്റ്റ് 28 നു ഒത്തുചേരുവാൻ തീരുമാനിച്ചിരിക്കുന്നു. ആയതിന്റെ മുന്നോടിയായി സ്കൂളിലെ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട ശ്രിമതി.സുഷമാദേവി ടീച്ചർ ,പ്രോഗ്രാം രക്ഷാധികാരിയും മുൻ അധ്യാപകനും കൂടി ആയ ശ്രീ.മോഹനൻ സാർ എന്നിവർ ചേർന്ന് 2020 ഓഗസ്റ്റ് 15 രാവിലെ 9.15 നു സ്കൂൾ അങ്കണത്തിൽ നെല്ലിമരം നട്ടു കൊണ്ട് നീണ്ട ഒരു വർഷത്തെ പ്രോഗ്രാമിന് ഉത്ഘാടനം നിർവഹിച്ചു. പ്രസ്‌തുത ചടങ്ങിൽ പ്രോഗ്രാം ജോയിൻ ജനറൽ ...

Read More »

ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിൻ റഷ്യ അപ്രൂവ് ചെയ്തു .വാക്‌സിൻ സ്വീകരിച്ചവരിൽ പുട്ടിന്റെ മകളും !വാക്‌സിൻ സുരക്ഷിതമോ ?

വെറും രണ്ടു മാസം കൊണ്ടാണ് റഷ്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത് .രണ്ടു മാസത്തെ പരീക്ഷണങ്ങൾക്കൊടുവിൽ കോവിഡ് 19 എന്ന മഹാമാരിക്കുള്ള വാക്സിനേഷനു റഷ്യ റെഗുലേറ്ററി അംഗീകാരം നൽകി കൊണ്ട് ലോകത്തിലെ ആദ്യത്തെ രാജ്യമായി റഷ്യ മാറിയിരിക്കുകയാണെന്നു പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യയുടെ ശാസ്ത്രീയ വൈദഗ്ധ്യത്തിന്റെ തെളിവായി മോസ്കോ ഇതിനെ പ്രശംസിക്കുകയും ഉണ്ടായി .മോസ്കോയിലെ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിൻ സുരക്ഷിതമാണെന്നും ഇത് തന്റെ ഒരു പെൺമകൾക്ക് പോലും നൽകിയിട്ടുണ്ടെന്നും സ്റ്റേറ്റ് ടെലിവിഷനിലൂടെ പുടിൻ പറഞ്ഞു.ഇത് വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്നും ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കുന്നുവെന്നും ...

Read More »

കരിപ്പൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

കരിപ്പൂർ വിമാന ദുരന്തത്തിൽപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിസാരമായ പരിക്ക് ഉള്ളവർക്ക് 50000 രൂപ വീതവും നൽകും. എയർ ഇന്ത്യയാണ് ധനസഹായം നൽകുക. സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് മന്ത്രി പറയുന്നു. നാട്ടുകാരുടെ പങ്കാളിത്തത്തെ കുറിച്ച് എടുത്ത പറഞ്ഞ മന്ത്രി സാധ്യമകുന്നതെല്ലാം ചെയ്തുവെന്നും കൂട്ടിച്ചേർത്തു. വിമാനത്തിന്റെ ക്യാപ്റ്റൻ പ്രാഗൽഭ്യം തെളിയിച്ച വ്യക്തിയായിരുന്നുവെന്നും മികച്ച പ്രവർത്തന പരിചയമുള്ള ആളായിരുന്നുവെന്നും വ്യോമയാന മന്ത്രി പറഞ്ഞു. ദുരന്തത്തിൽ അഗാധമായ ദുഃഖവും ...

Read More »

വീണ്ടും കൊറോണ വ്യാപനം ഉണ്ടായാൽ രാജ്യം ലോക്ക് ഡൗണ്‍ ചെയ്യില്ലെന്ന് ബോറിസ് ജോൺസൺ

ബ്രിട്ടൻ ഇപ്പോൾ വളരെയേറെ ആശ്വാസത്തിൽ ആണ് . കൊറോണാ വൈറസ് ബാധിച്ച് യുകെയില്‍ ഏറ്റവും ഒടുവിൽ മരിച്ചവരുടെ എണ്ണം വെറും നാൽപതു മാത്രമായി ചുരുങ്ങിയിരിക്കുന്നു .രാജ്യത്ത് ഇതോടെ ആകെ മരണസംഖ്യ 45,273 ആയി. കഴിഞ്ഞ ശനിയാഴ്ച 140 പേര്‍ മരിച്ചതില്‍ നിന്നാണ് ഈ കുറവ് എന്നതും ശ്രധേയമാണ് .രാജ്യത്തു കോവിഡ് രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടാലും ദേശീയ ലോക്ക് ഡൗണ്‍ ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇനിയൊരു ദേശീയ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ആണവായുധം പ്രയോഗിക്കുന്നതിന് തുല്ല്യമായിരിക്കും എന്നാണ് ബോറിസിന്റെ വാദം . രാജ്യം വീണ്ടും അത്തരമൊരു ...

Read More »

കൊട്ടിയൂർ പീഡനക്കേസ്; പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് റോബിന്‍ വടക്കുംചേരി

കൊട്ടിയൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറെന്ന് മുൻ വൈദികൻ. കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിൻ റോബിന്‍ വടക്കുംചേരിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇരയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും റോബിൻ വടക്കുഞ്ചേരി അനുമതി തേടി. പെൺകുട്ടിയും റോബിനും ഒരുമിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊലീസിന്റെ റിപ്പോർട്ട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ പുറത്താക്കിയിരുന്നു.

Read More »