മലയാളം മ്യൂസിക് ലവേഴ്‌സിന്റെ സംഗീത ആൽബം കാൽവരിയിലെ കാരുണ്യം ജന ഹൃദയങ്ങൾ ഏറ്റു വാങ്ങുന്നു .

Spread the love

യു കെ യിലെ ഏറ്റവും വലിയ സംഗീത കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്സ് – (MML) ഓശാന തിരുനാൾ ദിനത്തിൽ പുറത്തിറക്കിയ ആദ്യ സംരംഭമായ കാൽവരിയിലെ കാരുണ്യം
എന്ന കൃസ്തീയ ഭക്തി ഗാനം ആദ്യ രണ്ടു ദിവസം കൊണ്ട് തന്നെ പതിനായിരങ്ങൾ ഏറ്റെടുത്ത്
വളരെ വിജയകരമായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നു.കാൽവരിയിലെ കാരുണ്യവും
കുരിശിൽ പിടയുന്ന സ്നേഹവും ഭക്തി നിർഭരമായ ആലാപനത്തിലൂടെ ഒരുക്കിയ ഈ ഗാനത്തിൻ്റെ രചന  നിർവ്വഹിച്ചത് ശ്രീ ജിജു ശ്രീമൂലനഗരവും സംഗീതം  ഷാൻ്റി ആൻ്റണി അങ്കമാലിയുമാണ്.  ഭക്തി നിർഭരമായ ഈ ഗാനം ആലപിച്ചത് UK യിലെ പ്രശസ്ത ഗായകനും MML ൻ്റെ സാരഥിയുമായ ശ്രീ ജയൻ ആമ്പലിയാണ്.

മലയാളം മ്യൂസിക് ലവേഴ്സ് എന്ന കൂട്ടായ്മയിലെ നൂറിലധികം ഗായകർ ഒരു മനസ്സോടെ ഈ ഗാനം ഏറ്റെടുത്ത് ഷെയർ ചെയ്ത് കൂടുതൽ സംഗീതാസ്വാധകരിലേക്ക് എത്തിക്കുകയായിരുന്നുവരും ദിവസങ്ങളിൽ കൂടുതൽ സംഗീത സൃഷ്ടികൾ സംഗീത പ്രേമികൾക്കായി ഒരുക്കാനുള്ള അണിയറ പ്രവർത്തനത്തിലാണ് MML കൂട്ടായ്മ.

Leave a Reply

Your email address will not be published. Required fields are marked *

*