കൊറോണക്കൊപ്പം ജാഗ്രതയോടെ…. മാറുന്നകാലത്തിൽ വേറിട്ട ഓണാഘോഷവുമായി ഗിൽഡ്‌ഫോർഡ് മലയാളി അസോസിയേഷൻ (ജി എം എ ).

Spread the love

ഗിൽഡ്‌ഫോർഡ് : വളരെ ചുരുങ്ങിയ കാലത്തെ പ്രവർത്തന മികവ് കൊണ്ട് യു കെയിലെ മുൻനിര മലയാളി അസോസിയേഷനുകളിൽ ഒന്നായിതീർന്ന ഗിൽഡ്‌ഫോർഡ് മലയാളി അസോസിയേഷൻ (ജി എം എ ) കോവിഡ് നിയന്ത്രണം പൂർണമായും പാലിച്ചുകൊണ്ട് ആകർഷകവും നൂതനവുമായ രീതിയിൽ ഓണഘോഷപരിപാടികൾ സംഘടിപ്പിച്ചു.

മുൻനിശ്ചയപ്രകാരമുള്ള ഈ വർഷത്തെ വിപുലമായ പരിപാടികൾ, കോവിഡ് മഹാമാരി മൂലം ഉപേക്ഷിച്ചു എങ്കിലും, ‘ഡിജിറ്റൽ ഓണം’ എന്ന നുതനആശയം വളരെ മികവാർന്ന രീതിയിൽ, ആദ്യമായി യു കെയിലെ മലയാളി സമൂഹത്തിനു മുൻപിൽ അവതരിപ്പിക്കാൻ സാധിച്ചു.
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന അഘോഷപരിപാടികൾ ഉത്രാടദിനത്തിൽ വിപുലമായ ഓണസദ്യയോട് കൂടി തുടക്കമായി. 150 ഓളം വരുന്നു അംഗങ്ങൾക്കു ഉച്ചക്ക് 12:30 മുതൽ പ്രസിഡന്റ്‌ പോൾ ജെയിംസ്, സെക്രട്ടറി ജോജി ജോസഫ്, ജോയിൻ സെക്രട്ടറി മാത്യു വി മത്തായി, ട്രഷർ തോമസ് ജോസഫ്, എക്സിക്യൂട്ടീവ് മെമ്പർ സജു ജോസഫ്, ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ കുറ്റമറ്റ രീതിയിൽ വിഭവ സമർദ്ധമായ ഓണസദ്യ വീടുകളിൽ എത്തിച്ചു നൽകി. ഉച്ചക്ക് ശേഷം ജി എം എ കുടുംബങ്ങളുടെ വീടുകളിൽ ഒരുക്കിയിരിക്കുന്ന ഓണപൂക്കളം ,കൊച്ചുകുട്ടികളുടെ ഓണപരിപാടികൾ എന്നിവ ലൈവ്സ്ടീമിലൂടെ വീക്ഷിക്കുന്നതിനു അവസരമൊരുക്കി.

തിരുവോണനാളിൽ കൾച്ചറൽ കൺവീനർ ജൂലി പോളിന്റെ ആവിഷ്കാര വൈഭവത്തിന്റെ കൈഒപ്പ് ചാർത്തിയ നയനമനോഹരമായ വിവിധ കലാപരിപാടികൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഭവനങ്ങളിലും സമീപത്തെ പാർക്കുകളിലും മറ്റുമായി അരങ്ങേറി. ജി എം എ വൈസ് പ്രസിഡന്റ്‌ പ്രിയങ്ക വിനോദ്, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ശിഖ അഗസ്റ്റിൻ എന്നിവർ എല്ലാ ക്രമീകരണങ്ങളും ഒരുക്കി ആഘോഷപരിപാടികളുടെ ശോഭ ആദ്യാന്തം നിലനിറുത്തി.
ജിഎം എ മീഡിയ കോർഡിനേറ്റർമാരായ ജോമിത് ജോർജ്, അനിൽ ബെർണാഡ് (അനിൽ ബെർണാഡ് ക്ലിക്ക്സ് ) എന്നിവരുടെ നേതൃത്വത്തിൽ ഈ മനോഹരമായ ദ്ർശ്യങ്ങൾ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തു യഥാസമയം ഓൺലൈൻ ആയി ദർശിക്കുന്നതിനു അവസരമൊരുക്കി. ഈ ദൃശ്യ മാമാങ്കത്തെ ചിട്ടപ്പെടുത്തി ഡോണ, ലിലി, മരിയ എന്നവരുടെ വശ്യമായ അവതരണ മികവോടുകുടി പുനരാവിഷ്കരിച്ചപ്പോൾ എന്നും ഓർമയിൽ സൂക്ഷിക്കുവാനുള്ള ഒരു കലാവിരുന്നായി.

ഈ മഹാമാരിയുടെ കാലഘട്ടത്തിലും സന്തോഷത്തിന്റെയും പ്രത്യശയുടെയും നവ്യമായ ഒരു അനുഭൂതി പ്രധാനം ചെയ്യാൻ ജി എം എയുടെ ഈ വെർച്വൽ ഓണാഘോഷതിന്നു സാധിക്കെട്ടെ എന്ന് യുകെമ ദേശിയ പ്രസിഡന്റ്‌ ശ്രീ മനോജ്‌ പിള്ള തന്റെ സന്ദേശത്തിൽ ആശംസിച്ചു.

എല്ലാ മലയാളികൾക്കും ഹൃധ്യമായ ഓണാശംസകൾ നേരുന്നതിനോടൊപ്പം ജി എം എ യുടെ വെർച്വൽ ഓണാഘോഷപരിപാടികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏവരും കണ്ട്‌ ആസ്വദിക്കണമെന്ന് താത്പര്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*