നെല്ലിമരത്തണലിൽ ചങ്ങാതിക്കൂട്ടം 2021 ഓഗസ്റ്റ് 28 നു ഒത്തു ചേരുന്നു

Spread the love

SVPMHS വടക്കുംതല വിദ്യാലയത്തിലെ 1994 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ നീണ്ട 25 വർഷങ്ങൾക്കു ശേഷം “നെല്ലിമരത്തണലിൽ”എന്ന പ്രോഗ്രാമുമായി സ്കൂൾ അങ്കണത്തിൽ 2021 ഓഗസ്റ്റ് 28 നു ഒത്തുചേരുവാൻ തീരുമാനിച്ചിരിക്കുന്നു. ആയതിന്റെ മുന്നോടിയായി സ്കൂളിലെ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട ശ്രിമതി.സുഷമാദേവി ടീച്ചർ ,പ്രോഗ്രാം രക്ഷാധികാരിയും മുൻ അധ്യാപകനും കൂടി ആയ ശ്രീ.മോഹനൻ സാർ എന്നിവർ ചേർന്ന് 2020 ഓഗസ്റ്റ് 15 രാവിലെ 9.15 നു സ്കൂൾ അങ്കണത്തിൽ നെല്ലിമരം നട്ടു കൊണ്ട് നീണ്ട ഒരു വർഷത്തെ പ്രോഗ്രാമിന് ഉത്ഘാടനം നിർവഹിച്ചു. പ്രസ്‌തുത ചടങ്ങിൽ പ്രോഗ്രാം ജോയിൻ ജനറൽ കൺവീനർ ശ്രീ. രാജീവ്‌ ചന്ദ്രൻ ആശംസകൾ അറിയിച്ചു. അന്നേ ദിവസം നടന്ന ചടങ്ങിൽ പൂർവ വിദ്യാർത്ഥികളായ ശ്രീ ഷമീം അൻസാർ (ട്രഷറർ) ശ്രീ ബിജുകുമാർ(കൺവീനർ ) ശ്രീ.ഷിഹാബ്, ശ്രീ. എബു കെ വർഗീസ്, ശ്രീ.നസീർ, ശ്രീ. MS അനിൽ, ശ്രീ. ഷാലിൻ, ശ്രീ. അനിൽകുമാർ, ശ്രീ. സുഭാഷ്, ശ്രീ. അനീസ് ,ശ്രീ. ഫ്രാൻസിസ് സേവ്യർ എന്നിവർ നേരിട്ടും മറ്റു സുഹൃത്തുക്കൾ ഓൺലൈൻ മീഡിയ വഴിയും പങ്കെടുത്തു. വിവിധ രാജ്യങ്ങളിൽ ഇരുന്നു കൊണ്ട് ഈ പരുപാടി തത്സമയം കാണുവാൻ ഉള്ള അവസരം ഉണ്ടാക്കിയത് ഈ പ്രോഗ്രാമിന്റെ IT കോഡിനേറ്റർ ആയ ശ്രീ.ജോസ് ടി തരകൻ ആണ്. പ്രസ്‌തുത ചടങ്ങിൽ നേരിട്ടും ഓൺലൈൻ മീഡിയ വഴിയും പങ്കെടുത്ത എല്ലാ കൂട്ടുകാർക്കും വിശിഷ്ട അതിഥികൾക്കും പ്രോഗ്രാമിന്റെ ജനറൽ കൺവീനർ ആയ ശ്രീ.റജി കുഞ്ഞപ്പി നന്ദി അറിയിച്ചു.
1994 ബാച്ചുകാര് ചാരിറ്റിയിലും പങ്കാളികളാണ് .സ്കൂളിലെ ഇപ്പോഴത്തെ അധ്യാപകനും 1994 ബാച്ചിലെ അംഗവും ആയ ശ്രീ .രാജീവ്‌ ചന്ദ്രന്റെ അഭ്യർഥന പ്രകാരം നിർധനരായ 3 കുട്ടികൾക്ക് പഠനസൗകര്യാർത്ഥം ഈ വർഷം TV നൽകി .നിർധനരായ കാൻസർ രോഗികൾക്ക് സഹായം നൽകുകയും ചെയ്തു
പ്രോഗ്രാമിന് വേണ്ടി,

പബ്ലിസിറ്റി കൺവീനർ,
പ്രിൻസ് തരകൻ.

Leave a Reply

Your email address will not be published. Required fields are marked *

*