ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിൻ റഷ്യ അപ്രൂവ് ചെയ്തു .വാക്‌സിൻ സ്വീകരിച്ചവരിൽ പുട്ടിന്റെ മകളും !വാക്‌സിൻ സുരക്ഷിതമോ ?

Spread the love

വെറും രണ്ടു മാസം കൊണ്ടാണ് റഷ്യ ഈ നേട്ടം കൈവരിച്ചിരിക്കുന്നത് .രണ്ടു മാസത്തെ പരീക്ഷണങ്ങൾക്കൊടുവിൽ കോവിഡ് 19 എന്ന മഹാമാരിക്കുള്ള വാക്സിനേഷനു റഷ്യ റെഗുലേറ്ററി അംഗീകാരം നൽകി കൊണ്ട് ലോകത്തിലെ ആദ്യത്തെ രാജ്യമായി റഷ്യ മാറിയിരിക്കുകയാണെന്നു പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യയുടെ ശാസ്ത്രീയ വൈദഗ്ധ്യത്തിന്റെ തെളിവായി മോസ്കോ ഇതിനെ പ്രശംസിക്കുകയും ഉണ്ടായി .മോസ്കോയിലെ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിൻ സുരക്ഷിതമാണെന്നും ഇത് തന്റെ ഒരു പെൺമകൾക്ക് പോലും നൽകിയിട്ടുണ്ടെന്നും സ്റ്റേറ്റ് ടെലിവിഷനിലൂടെ പുടിൻ പറഞ്ഞു.ഇത് വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്നും ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കുന്നുവെന്നും എനിക്കറിയാം, അത് ആവശ്യമായ എല്ലാ പരിശോധനകളും പൂർത്തിയാക്കിയിട്ടുണ്ടെന്നും പുടിൻ പറഞ്ഞു.രാജ്യം ഉടൻ തന്നെ വൻതോതിൽ വാക്സിൻ ഉത്പാദിപ്പിക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് -19 തിരക്കിട്ടു വാക്സിനുകൾ വികസിപ്പിക്കാനുള്ള നീക്കം സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടാകാനുള്ള സാഹചര്യം ഈ മേഖലയിൽ ഉള്ളവർ ചൂണ്ടി കാണിച്ചിരുന്നു . വാക്സിൻ അതിവേഗം ഉൽ‌പാദിപ്പിക്കുന്നതിനുള്ള സർക്കാരുകളുടെ ശ്രമങ്ങളിൽ പൊതുജനങ്ങളുടെ അവിശ്വാസം വർദ്ധിച്ചുവരികയാണെന്ന് സമീപകാല സർവേകലും ചൂണ്ടി കാണിച്ചിരുന്നു .പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമായി കുറഞ്ഞ സമയം കൊണ്ട് തല്ലി പഴുപ്പിച്ചെടുത്ത വാക്‌സിൻ എത്രത്തോളം സുരക്ഷിതം ആണ് എന്നതായിരിക്കും ഇനി ലോകം ചർച്ച ചെയ്യുക ..

Leave a Reply

Your email address will not be published. Required fields are marked *

*