കരിപ്പൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

Spread the love

കരിപ്പൂർ വിമാന ദുരന്തത്തിൽപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിസാരമായ പരിക്ക് ഉള്ളവർക്ക് 50000 രൂപ വീതവും നൽകും. എയർ ഇന്ത്യയാണ് ധനസഹായം നൽകുക.

സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് മന്ത്രി പറയുന്നു. നാട്ടുകാരുടെ പങ്കാളിത്തത്തെ കുറിച്ച് എടുത്ത പറഞ്ഞ മന്ത്രി സാധ്യമകുന്നതെല്ലാം ചെയ്തുവെന്നും കൂട്ടിച്ചേർത്തു. വിമാനത്തിന്റെ ക്യാപ്റ്റൻ പ്രാഗൽഭ്യം തെളിയിച്ച വ്യക്തിയായിരുന്നുവെന്നും മികച്ച പ്രവർത്തന പരിചയമുള്ള ആളായിരുന്നുവെന്നും വ്യോമയാന മന്ത്രി പറഞ്ഞു. ദുരന്തത്തിൽ അഗാധമായ ദുഃഖവും ഹർദീപ് സിംഗ് പുരി രേഖപ്പെടുത്തി.വിമാന ദുരന്തത്തിൽ 18 പേർക്കാണ് ജീവൻ നഷ്ടമായത്. 23 പേർ ആശുപത്രി വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

*