കോവിഡിനെ പ്രതിരോധിക്കാൻ അത്ഭുത മരുന്നു പരീക്ഷിച്ചു വിജയം കണ്ടു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി !ഡെക്സാമെതസോൺ കോവിഡിനെതിരെ രക്ഷകനാകും!

Spread the love

കോവിഡ് 19 – നെതിരായ പോരാട്ടത്തിൽ വലിയ വഴിത്തിരിവ് !!!!!
വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവാണ് കുറഞ്ഞ ഡോസ് ഡെക്സാമെതസോൺ സ്റ്റിറോയിഡ് ചികിത്സയെന്ന് യുകെ വിദഗ്ധർ .വെന്റിലേറ്ററുകളിലെ രോഗികളിൽ ഇത് മരണ സാധ്യത മൂന്നിലൊന്നായി കുറച്ചു. ഓക്സിജന്റ്റെ സഹായം അവശ്യമായിരുന്നവരിൽ ഈ മരുന്ന് മരണത്തിന്റെ തോത് അഞ്ചിലൊന്നായി കുറക്കാൻ സഹായിച്ചു .
കൊറോണ വൈറസിനെതിരായ ചികിത്സയിൽ ലോകത്തിലെ ഏറ്റവും വലിയ ട്രയൽ പരീക്ഷിക്കുന്നതിന്റെ ഭാഗമായി കണ്ടെത്തിയ മരുന്നാണിത് .
കൊറോണ വൈറസ് പാൻഡെമിക്കിന്റെ തുടക്കം മുതൽ യുകെയിൽ മരുന്ന് ലഭ്യമായിരുന്നെങ്കിൽ അയ്യായിരത്തോളം ജീവൻ രക്ഷിക്കപ്പെടുമായിരുന്നു എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. താരതമ്യേന വില കുറഞ്ഞ മരുന്നായതിനാൽ ഉയർന്ന കോവിഡ് -19 രോഗികളുമായി പൊരുതുന്ന ദരിദ്ര രാജ്യങ്ങളിലും ഇനി ഇത് വലിയ നേട്ടമുണ്ടാകും .
ഓക്സിജനോ മെക്കാനിക്കൽ വെന്റിലേഷനോ ആവശ്യമായി വരുന്ന ഉയർന്ന അപകടസാധ്യതയുള്ള രോഗികകൾക്കാണ് ഡെക്സമെതസോൺ സഹായമായി മാറുന്നത് .
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു സംഘത്തിന്റെ നേതൃത്വത്തിൽ ആണ് പരീക്ഷണം നടത്തി വിജയകരമാണെന്ന് കണ്ടു പിടിച്ചത് .രണ്ടായിരത്തോളം ആശുപത്രി രോഗികൾക്ക് ഡെക്സമെതസോൺ നൽകുകയും , മരുന്ന് ലഭിക്കാത്ത 4,000 ത്തിലധികം പേരെ ഇവരൊപ്പം താരത്യംമ്യ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ വെന്റിലേറ്ററുകളിലെ രോഗികൾക്ക് ഇത് മരണ സാധ്യത 40% ൽ നിന്ന് 28% ആക്കി കുറയ്ക്കുകയും ഓക്സിജൻ ആവശ്യമുള്ള രോഗികൾക്ക് ഇത് മരണ സാധ്യത 25% ൽ നിന്ന് 20% ആക്കി കുറയ്ക്കുകയും ചെയ്തു .ചികിത്സയുടെ ഭാഗമായി 10 ദിവസം ഡെക്സമെതസോൺ കഴിക്കുന്നതിനു ഒരു രോഗിക്ക് ചിലവാകുക 35 പൗണ്ട് മാത്രമാണ്ഏകദേശം മൂവായിരത്തോളം രൂപ .. കൊറോണയുടെ മാരക പിടിയിൽ പെട്ട ഒരാളുടെ ജീവൻ രക്ഷിക്കാൻ 35 പൗണ്ട്ചി മാത്രം ചിലവാകുകയുള്ളൂ എന്നത് വലിയ ആശ്വാസമാകുന്ന .ആഗോളതലത്തിൽ ലഭ്യമായ മരുന്ന് കൂടിയാണിതെന്നത് വലിയ ആശ്വാസം പകരുകയാണ് ….
ബി ബി സി ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് .Share the good News!!!!!!!!!!!!!

Leave a Reply

Your email address will not be published. Required fields are marked *

*