വിമാനയാത്രയില്‍ ഇനി ഹാന്‍ഡ് ലഗേജ് അനുവദിക്കില്ല :മാസ്ക് നിർബന്ധം .

Spread the love

കാബിൻ ക്രൂവിനോടുള്ള സംസാരം കുറയ്ക്കണം എന്ന നിർദ്ദേശവും ഇതോടൊപ്പം വന്നിട്ടുണ്ട് .കൊറോണ വയറസ്സ് വ്യാപനം വലിയ രീതിയിൽ കുറഞ്ഞുവെങ്കിലും ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചുവെങ്കിലും യുകെയില്‍ കോവിഡ് ഭീഷണി വളരെ കൂടുതലാണെന്നു വ്യക്തമാക്കുന്നതാണ് വിമാനയാത്രകളിൽ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍. ഇതിന്റെ ഭാഗമായി രാജ്യത്തു ഇനി മുതല്‍ വിമാനത്തില്‍ കയറുമ്പോള്‍ ഹാന്‍ഡ് ബാഗ് അനുവദിക്കില്ല. പകരം യാത്രക്കാര്‍ തങ്ങളുടെ എല്ലാ ലഗേജുകളും വലിയ ബാഗില്‍ പാക്ക് ചെയ്ത് ബോര്‍ഡിംഗിന് മുമ്പായി ചെക്ക് ഇന്‍ ചെയ്യേണ്ടതാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.യാത്രക്കാര്‍ സ്വന്തം സീറ്റില്‍ തന്നെ കഴിയണമെന്നും വിമാനങ്ങളില്‍ കൈ കഴുകുന്നതിനുളള സാഹചര്യവും സാനിട്ടൈസറും ഉറപ്പാക്കണമെന്നും വിമാനങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. യാത്രക്കിടെ യാത്രക്കാരും ക്രൂവും തമ്മിലുള്ള സംഭാഷണങ്ങള്‍ പരമാവധി ചുരുക്കണമെന്നും പറഞ്ഞിട്ടുണ്ട് . കൂടാതെ വിമാനത്താവളത്തിനുള്ളിലും വിമാനത്തിലും മാസ്‌ക് നിര്‍ബന്ധമാണ്.

വിമാനത്തിനുള്ളില്‍വച്ച് യാത്രക്കാര്‍ മുകളിലെ തട്ടില്‍ നിന്നും ഹാന്‍ഡ് ലഗേജ് എടുക്കാനും വയ്ക്കാനും ശ്രമിക്കുന്നത് കൊറോണ വ്യാപനത്തിനുളള സാധ്യതയേറുമെന്ന വിദഗ്ധ നിര്‍ദേശത്തെ തുടര്‍ന്നാണ് ഹാന്‍ഡ് ലഗേജ് ഒഴിവാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.പുതിയ രീതിയില്‍ ബാഗേജുകള്‍ ചെക്ക് ഇന്‍ ചെയ്യുന്നതിലൂടെ വിമാനത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും വേണ്ട സമയം കുറക്കാനും കൊറോണ പടരുന്നതിന്റെ സാധ്യത കുറക്കാനും സാധിക്കുമെന്നാണ് വ്യോമയാന വകുപ്പ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*