എസ്സെൻസ് ഗ്ലോബൽ യുകെ യുടെ ആഭിമുഖ്യത്തിൽ സൈബർ മീറ്റ് : എം എൻ കാരശ്ശേരി അടക്കം പ്രമുഖർ പങ്കെടുക്കുന്നു

Spread the love

മാനവികതയും ശാസ്ത്രചിന്തയും പ്രചരിപ്പിക്കുന്ന എസ്സെൻസ് ഗ്ലോബൽ യുകെ പ്രഗൽഭരെ അണിനിരത്തികൊണ്ട് കൊറോണ ലോകം – 2 എന്ന സൈബർ മീറ്റ് വീണ്ടും ഒരുക്കുന്നു , ജൂൺ 10 മുതൽ 17 വരെ. ശാസ്ത്രബോധവും മാനവികതയും വളർത്തുന്നതോടൊപ്പം മലയാളികളിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കഴിഞ്ഞ കുറെ വർഷങ്ങളായി യുകെയിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്രചിന്താ
പ്രസ്ഥാനമാണ് എസ്സെൻസ് ഗ്ലോബൽ യുകെ. കൊറോണ ലോകം എന്ന സൈബർ മീറ്റ്‌ ഒന്നിന്റെ വൻ വിജയത്തെ തുടർന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്.

ഈ മാസം പത്താം തിയതി മുതൽ
പതിനേഴാം തിയതി വരെ നടത്തുന്ന സൈബർ മീറ്റിൽ ആസ്‌ട്രേലിയ , യുകെ , ഇന്ത്യ എന്നിവടങ്ങളിൽനിന്നുള്ള പ്രഗത്ഭർ കൊറോണയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രബോധനങ്ങൾ നടത്തുന്നു .
കേരളത്തിലെ നവോദ്ധാന പ്രവർത്തനത്തിന് ഊർജവും ഉണർവും കൊടുത്തുകൊണ്ടിരിക്കുന്ന എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹ്യ നിരീക്ഷകനും
ആയ ശ്രീ. എം എൻ കാരശ്ശേരിയുടെ പ്രഭാഷണത്തോടെ പ്രോഗ്രാം ആരംഭിക്കും. തുടർന്ന് നിരവധി വേദികളിൽ പ്രഭാഷണം നടത്തിയിട്ടുള്ള ഡോ. ആരിഫ് ഹുസ്സൈൻ , യുകെയിലെ റഥർഫോർഡ് ആപ്പിൾട്ടൻ ലബോറട്ടറിയിലെ പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. രാജീവ് പാട്ടത്തിൽ, യുകെയിലെ സാംസ്‌കാരികവേദികളിൽ നിറഞ്ഞുനിൽക്കുന്ന ടീവി അവതാരകയായ ശ്രീമതി സിന്ധു എസ് കുമാർ, ശാസ്‍ത്ര പ്രചാരകനും നിരവധി വേദികളിൽ പ്രഭാഷണം നടത്തിയിട്ടുള്ള ഡോ. ജിനേഷ് പി എസ് , യുകെയിലെ പത്രപ്രവർത്തകനും എഴുത്തുകാരനും കലാ സാംസകാരിക രംഗത്തെ നിത്യ സാന്നിത്യവും ആയ ശ്രീ.കനേഷ്യസ് അത്തിപ്പൊഴിയിൽ, സാമൂഹ്യ പ്രവർത്തകനും യുകെയിലെ സാംസ്‌കാരിക വേദികളിൽ നിറസാന്നിത്യവുമായ ശ്രീ അജിത് പാലിയത്ത്‌, നിരവധി ശാസ്ത സ്വതന്ത്ര പ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള ഡോ വിഷ്ണു മോഹൻ എന്നിവർ ഫേസ് ബുക്ക് ലൈവിൽ വരുന്നു.

കഴിഞ്ഞമാസം വിജയകരമായി
നടന്ന സൈബർ മീറ്റിൽ സിനിമാനടനും നിർമ്മാതാവും എഴുത്തുകാരനുമായ ശ്രീ തമ്പി ആന്റണിയും , ഗാന്ധിയൂണിവേഴ്സിറ്റി പി ആർ ഓ അയി പ്രവർത്തിച്ച ശ്രീ ജെയിംസ് ജോസഫ്, ബ്രാഡ്‌ലി യൂണിവേഴ്സിറ്റി പ്രൊഫസർ ആയ ഡോ. തോമസ് പാലാക്കൽ എന്നിവർ അമേരിക്കയിൽനിന്നും പ്രഭാഷണം നടത്തിയപ്പോൾ
ഐർലാൻഡിൽ നാനോ സൈന്റിസ്റ്ഉം , ലോക പ്രശസ്തനും ആയ ഡോ. സുരേഷ് സി പിള്ള , യുകെയിൽ റിസേർച് അസ്സോസിയേറ്റ് ആയ ഡോ ജോഷി ജോസ്, എസ്സെൻസ് ഗ്ലോബൽ യുകെ പ്രെസിഡൻഡ് ആയ ജോബി ജോസഫ് എന്നിവർ യുകെയിൽ നിന്നും മനോരോഗ വിദഗ്ധനായ ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് ഇൻഡിയിൽ നിന്നും പ്രഭാഷണം നടത്തി. എസ്സെൻസ് ഗ്ലോബൽ യുകെയുടെ യു ട്യുബ് ചാനലിൽ ഇവരുടെ പ്രഭാഷണങ്ങൾ കാണാവുന്നതാണ് .
കോവിഡ് മൂലം മനുഷ്യസമൂഹത്തിനുണ്ടായതും ഉണ്ടാകുന്നതുമായ വിവിധ പ്രേശ്നങ്ങളെ കുറിച്ച് വിദഗ്ദ്ധരും പ്രമുഖരും ആയവരെ ശ്രവിക്കുന്നതിനും
ഒപ്പം എം എൻ കാരശേരിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിനും അവസരം ഒരുക്കുന്നു .ഈ മാസം പത്താം തിയതി മുതൽ നടക്കുന്ന ലൈവ് എല്ലാ ദിവസവും യുകെ സമയം 4 പി എമ്മിനും ഇന്ത്യൻ സമയം വൈകിട്ട് എട്ട് മുപ്പതിനും ആണ് .
പ്രോഗ്രാം കാണുന്നതിനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു .

https://www.facebook.com/groups/2107733202814208/

Leave a Reply

Your email address will not be published. Required fields are marked *

*