കൊറോണ ട്രാക്ക് & ട്രേയ്സ് സിസ്റ്റം ആപ്പ് ഈ മാസം അവസാനം നിലവിൽ വരും

Spread the love

ബ്രിട്ടണില്‍ കോണ്‍ടാക്ട് ട്രേസിംഗ് ആപ്പ് ഈ മാസം അവസാനത്തോടെ നിലവില്‍ വരുമെന്ന് ബിസിനസ് മിനിസ്റ്ററായ നദീം നബ്ഹിം സഹാവി പ്രഖ്യാപിച്ചതിനു പിന്നാലെ , ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് സുരക്ഷിതമാക്കാന്‍ കൊണ്ടുവന്ന എന്‍എച്ച്എസ് ട്രാക്ക് & ട്രേയ്സ് സിസ്റ്റം പ്രവര്‍ത്തന സജ്ജമാകാന്‍ 3 മാസം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ ആഴ്ച പുതിയ ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റംസ് ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും ആപ്പില്ലാതെ ലോഞ്ച് ചെയ്തിരുന്നു. ഈ ആപ്പിന്റെ പരീക്ഷണം ഐല്‍ ഓഫ് വിറ്റില്‍ നടത്തിയത് വിജയമായിരുന്നുവെന്നും ഇത് രാജ്യമാകമാനം നടപ്പിലാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആപ്പ് പ്രവര്‍ത്തന സജ്ജമാകുന്നതില്‍ കാലതാമസമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്.

കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത ട്രാക്ക് & ട്രേയ്സ് പ്രോഗ്രാം പ്രാദേശിക ലെവലില്‍ ജൂണ്‍ അവസാനത്തോടെ മാത്രമേ ലഭ്യമായി തുടങ്ങുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് 25,000 കോണ്ടാക്ട് ട്രേയ്സര്‍മാര്‍ പ്രവര്‍ത്തന നിരതരാകേണ്ടതുണ്ട്. സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളിലെ ഇക്കാര്യം പൂര്‍ണ്ണ നിലയില്‍ എത്തുകയുള്ളൂ. 10,000 പേരെ പ്രൊവൈഡറായ സെര്‍കോ റിക്രൂട്ട് ചെയ്തിട്ടുണ്ട്.

നിലവില്‍ ആപ്പ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിട്ടില്ലെന്നും എന്നാല്‍ ഓട്ടം സീസണോടെ ആപ്പ് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്നുമാണ് സീനിയര്‍ എന്‍എച്ച്എസ് തലവന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ആപ്പ് സഹിതം പുതിയ ടെസ്റ്റ് ആന്‍ഡ് ട്രേസ് സ്‌കീം സെപ്റ്റംബര്‍ അല്ലെങ്കില്‍ ഒക്ടോബറില്‍ പ്രവര്‍ത്തന നിരതമാകുമെന്നാണ് അദ്ദേഹം ഉറപ്പേകുന്നത്.

കൊറോണ വൈറസുമായി സമ്പര്‍ക്കത്തിലാകുന്നവര്‍ക്ക് മുന്നറിയിപ്പേകാന്‍ സാധിക്കുന്നതാണ് പുതിയ ആപ്പ്. മേയ് ആദ്യം ഇത് ഐല്‍ ഓഫ് വിറ്റില്‍ പരീക്ഷിച്ചിരുന്നു. മേയ് മാസം മധ്യത്തോടെ ഈ ആപ്പ് രാജ്യമാകമാനം ലോഞ്ച് ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു ഗവണ്‍മെന്റ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിലെ ചില പിഴവുകള്‍ പരിഹരിക്കുന്നതിന് കാലതാമസമുണ്ടായതിനെ തുടര്‍ന്നാണ് ഇത് ആ സമയത്ത് ലോഞ്ച് ചെയ്യാന്‍ സാധിക്കാതിരുന്നത്.

ഈ ആപ്പ് കഴിഞ്ഞ ആഴ്ചയിലെ ഇംഗ്ലണ്ടിലെ ടെസ്റ്റ് ആന്‍ഡ് ട്രേസ് സ്‌കീമില്‍ ലോഞ്ച് ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ ട്രയലുകള്‍ ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് ഇതിന് സാധിക്കാതെ പോയത്. സ്‌കോട്ട്‌ലന്‍ഡ് ട്രേസിംഗ് സ്‌കീം കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്തിരുന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടും അവരുടേതായ കോണ്‍ടാക്ട് ട്രേസിംഗ് പ്രോഗ്രാം നേരത്തെ ലോഞ്ച് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*