ബ്രിട്ടനിൽ സാമൂഹിക അകലം പാലിക്കാത്തവർക്ക്‌ കടുത്ത പിഴ .

Spread the love

തിങ്കളാഴ്ച മുതലാണ് ആറുപേര്‍ക്ക് ഒരുമിച്ചു കൂടാനുള്ള അനുമതി ഉള്‍പ്പെടെയുള്ള ലോക്ക്ഡൗണ്‍ ഇളുകള്‍ യുകെയില്‍ പ്രാബല്യത്തില്‍ വരുന്നതെങ്കിലും ഈ വാരാന്ത്യത്തില്‍ തെളിഞ്ഞ കാലാവസ്ഥയില്‍ ജനം അവയെല്ലാം മറികടക്കും എന്ന ആശങ്കയില്‍ പോലീസ്. സാമൂഹിക അകലനിയമങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുമെന്ന വിലയിരുത്തല്‍ കനത്ത പിഴ ചുമത്താനാണ് പോലീസ് നീക്കം.

വാരാന്ത്യത്തിലെ താപനില 27 ഡിഗ്രി മുതല്‍ 28 ഡിഗ്രി വരെ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും ആളുകള്‍ വെയില്‍ കായാനും മറ്റുമായി കൂട്ടത്തോടെ ഒഴുകിയെത്തുമെന്നും ഇവരില്‍ നല്ലൊരു വിഭാഗം സാമൂഹിക അകല നിയമങ്ങള്‍ ലംഘിക്കുമെന്നുമുളള വിലയിരുത്തല്‍ ശക്തമാണ്. ഇതിനെ തടയുന്നതിനാണ് പോലീസ് മുന്‍കരുതലായി താക്കീതേകിയിരിക്കുന്നത്. താപനില ഏറുന്നതിനാല്‍ ഇന്നും നാളെയും പൊതുസ്ഥലത്തു അപകടകരമായ രീതിയില്‍ കൂടുതല്‍ പേര്‍ അടുത്തിടപഴകുമെന്ന മുന്നറിയിപ്പും ശക്തമാണ്.

ലോക്ക്ഡൗണില്‍ പുതിയ ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആറ് പേര്‍ക്ക് ഒത്ത് ചേരാമെന്നും ബാര്‍ബിക്യൂ നടത്താമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു മീറ്റര്‍ എന്ന സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ ഇവരെല്ലാം നിര്‍ബന്ധമായി പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.ഈ നിയമങ്ങള്‍ ആരെങ്കിലും ലംഘിക്കുന്നുണ്ടോയെന്ന് കര്‍ക്കശമായി നിരീക്ഷിക്കാന്‍ പോലീസിനോടും മറ്റും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. അത് നടപ്പിലാക്കാനായിട്ടാണ് സാമൂഹിക-ശാരീരിക അകലങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നും കടുത്ത പിഴ ഈടാക്കുമെന്ന് പോലീസ് മുന്നറിയിപ്പേകുന്നത്.

നിലവില്‍ രണ്ട് പേരെന്നതാണ് തിങ്കളാഴ്ച ആറായി ഉയര്‍ത്തുന്നത്. ഇവര്‍ക്ക് പ്രൈവറ്റ് ഗാര്‍ഡനുകളില്‍ വരെ ഒന്നിച്ചിരിക്കാന്‍ അനുവാദം ലഭിക്കും. പുതിയ ഇളവുകളുടെ അടിസ്ഥാനത്തില്‍ നിയമലംഘനം വ്യാപകമായി നടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പേകി രംഗത്തെത്തിയത് ഗവണ്‍മെന്റിന്റെ സാഗ് കമ്മിറ്റികളിലെ രണ്ട് എക്‌സ്പര്‍ട്ടുകളാണ്. രാജ്യത്തു ‘ആര്‍’ ഇപ്പോഴും .9നും .9നും ഇടയിലാണ് . ഈ ആഴ്ചത്തെ ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ടത് രാജ്യത്തെ മുന്നോട്ടുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏറെ നിര്‍ണായകമാണ് .

Leave a Reply

Your email address will not be published. Required fields are marked *

*