ഇന്ധ്യയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന

Spread the love

രാജ്യത്ത് 24 മണിക്കൂറിനിടെ ഏഴായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍.രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് ഉണ്ടായിരിക്കുന്നത് . ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന വർധനയാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. മരണ നിരക്കിലും വൻ വർധനയാണ് കാണുന്നത്. 7964 പേർക്കാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് 7000നു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 265 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടത്. ഇതും റെക്കോർഡ് എണ്ണമാണ്. 1,73,763 രോഗികളാണ് നിലവിൽ രാജ്യത്ത് ഉള്ളത്. ഇതുവരെ 4971 പേരാണ് മരണപ്പെട്ടത്. 86422 പേരാണ് ചികിത്സയിൽ ഉള്ളത്.

അതേ സമയം, രോഗമുക്തരായവരുടെ എണ്ണത്തിലുണ്ടാവുന്ന വർധന ആശ്വാസമാണ്. 11264 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. ആകെ രോഗമുക്തരായവരുടെ എണ്ണം 82369 ആയി. രോഗമുക്തരാകുന്നവരുടെ നിരക്ക് 43 ശതമാനം കടന്നു. ഇതും ആശ്വാസം നൽകുന്ന വാർത്തയാണ്.

കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒൻപതാം സ്ഥാനത്ത് എത്തിയിരുന്നു. കേസുകളുടെ എണ്ണത്തിൽ തുർക്കിയെ മറികടന്നു. ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകൾ രാജ്യത്ത് കുതിച്ചുയരുകയാണ്. അതേസമയം, രോഗം ഭേദമാകുന്നവരുടെ നിരക്ക് 42.89 ശതമാനമായി ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *

*