ഹൈ സ്ട്രീറ്റ് ഷോപ്പുകൾക്ക് പച്ചക്കൊടി കാട്ടി ബോറിസ് ജോൺസൺ

Spread the love

ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി ,ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് ജൂൺ 1 മുതൽ ഔട്ട് ഡോർ മാർക്കറ്റുകൾക്കും ഷോറൂമുകൾക്കും വീണ്ടും ബിസിനെസ്സ് പുനരാരംഭിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു – വസ്ത്രങ്ങൾ, ഷൂ കടകൾ , കളിപ്പാട്ട കടകൾ , ഫർണിച്ചർ, പുസ്‌തകങ്ങൾ, ഇലക്‌ട്രോണിക്‌സ് എന്നിവ വിൽക്കുന്ന കടകൾ, ഒപ്പം തയ്യൽക്കാർ, ഓക്ഷൻ ഷോപ്പുകൾ , ഫോട്ടോഗ്രാഫി സ്റ്റുഡിയോകൾ, ഇൻഡോർ മാർക്കറ്റുകൾ എന്നിവയുൾപ്പെടെ മറ്റെല്ലാ അവശ്യേതര ചില്ലറ വ്യാപാരികൾക്കുമായുള്ള പദ്ധതികൾ രണ്ടാഴ്ചയ്ക്ക് ശേഷം ജൂൺ 15 മുതൽ തുറക്കാനാണ് പദ്ധതിയിടുന്നത് .

സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തൊഴിലുടമകൾക്ക് “സ്പോട്ട് ചെക്കുകൾ” നിർബന്ധമാക്കും , കൂടാതെ ട്രേഡ് യൂണിയനുകളുമായും തൊഴിലാളികളുമായും കൂടിയാലോചിച്ച ശേഷം റിസ്ക് അസസ്മെന്റ് പൂർത്തിയാക്കാൻ മിർദ്ദേശം നൽകും .
അതോടൊപ്പം ഉപഭോക്താക്കളുടെയും ജോലിക്കാരുടെയും സുരക്ഷ ഉറപ്പുനൽകുന്നതിനായി നിരവധി നടപടികൾ പരിഗണിക്കാൻ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാർഗ്ഗനിർദ്ദേശത്തെക്കുറിച്ചുള്ള അവബോധം പ്രകടിപ്പിക്കുന്നതിനായി പോസ്റ്ററുകൾ വിൻഡോകളിൽ സ്ഥാപിക്കണം
റിട്ടേൺ വരുന്ന സാധനങ്ങൾ ഷെൽഫിൽ തിരികെ വയ്ക്കുന്നതിന് മുൻപ് തിരികെ വയ്ക്കുന്നതിന് മുമ്പ് 72 മണിക്കൂർ സൂക്ഷിക്കണം .
കിടക്കകൾ അല്ലെങ്കിൽ സോഫകൾ പോലുള്ള പൊതുജനങ്ങൾ സ്പർശിക്കുന്ന വലിയ ഇനങ്ങളിൽ സംരക്ഷണ കവറുകൾ സ്ഥാപിക്കണം ,സെല്ഫ് ചെക് ഔട്ടുകൾ , ട്രോളികൾ, കോഫി മെഷീനുകൾ, ബെറ്റിങ് ടെർമിനലുകൾ എന്നിവ ഉൾപ്പെടെ പതിവായി സ്പർശിക്കുന്ന വസ്തുക്കളും ഉപരിതലങ്ങളും നിരന്തരം വൃത്തിയായി സൂക്ഷിക്കണം എന്നൊക്കെയുള്ള കർശന ഉപാധികളാണ് സർക്കാർ മുന്നോട്ടു വെച്ചിരിക്കുന്നത് ..

Leave a Reply

Your email address will not be published. Required fields are marked *

*