ബ്രിട്ടനിൽ ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുമെന്ന് ബോറിസ് ജോണ്‍സണ്‍

Spread the love

യുകെയില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ജൂണ്‍ ഒന്നിന് പുനരാരംഭിക്കുമെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ . യൂണിയനുകളുടെ എതിർപ്പുകളെ തള്ളി കൊണ്ടാണ് കടുത്ത തീരുമാനം . പ്രൈമറി സ്കൂളുകളിലെ റിസപ്ഷനും ഇയര്‍ 1, ഇയര്‍ 6 ക്ലാസുകള്‍ ആദ്യം തുടങ്ങും. സെക്കണ്ടറി സ്കൂളുകളില്‍ ക്ലാസുകള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ ജൂണ്‍ 15 ഓടെ തുടക്കമിടും. ഇയര്‍ 10, ഇയര്‍ 12 ക്ലാസുകള്‍ക്ക് അടുത്ത വര്‍ഷത്തെ പരീക്ഷയ്ക്ക് ഒരുങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തും. എല്ലാ സ്കൂളുകളും ഒരുമിച്ച് പ്രവര്‍ത്തനമാരംഭിക്കുമെന്ന് കരുതുന്നില്ലെന്നും എന്നാല്‍ കൂടുതല്‍ സ്കൂളുകള്‍ തുടര്‍ന്നുള്ള ആഴ്ചകളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ബോറിസ് പറഞ്ഞു. ഡൗണിംഗ് സ്ട്രീറ്റ് ബ്രീഫിംഗിലാണ് സർക്കാർ തീരുമാനങ്ങൾ പ്രധാനമന്ത്രി വ്യക്തമാക്കിയത്.

സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് സാമൂഹ്യ അകലം നിര്‍ബന്ധമാണ്. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

സ്കൂളില്‍ രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് 3.5 സ്ക്വയര്‍ മീറ്ററും രണ്ടു വയസുള്ള കുട്ടികള്‍ക്ക് 2.5 സ്ക്വയര്‍ മീറ്ററും 3 – 5 വയസിനിടയിലുള്ള കുട്ടികള്‍ക്ക് 2.3 സ്ക്വയര്‍ മീറ്ററും അകലം ലഭിക്കുന്ന രീതിയിലുള്ള ക്രമീകരണം നടത്തണം.
കുട്ടികള്‍ സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ ദിവസത്തില്‍ പല തവണ വൃത്തിയാക്കണം.
കുട്ടികളെ ചെറിയ ഗ്രൂപ്പുകളായി ദിവസം മുഴുവനും തുടരാനുള്ള ഒരുക്കങ്ങള്‍ ചെയ്യണം
ക്ലാസ് മുറികളില്‍ ഡിവൈഡറുകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കണം. ക്ലീന്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സോഫ്റ്റ് ടോയികള്‍ അടക്കമുള്ളവ നീക്കം ചെയ്യണം
രോഗലക്ഷണങ്ങളുള്ള കുട്ടികളും സ്റ്റാഫുകളും സ്കൂളില്‍ വരുന്നത് ഒഴിവാക്കണം.
കുട്ടികളും സ്റ്റാഫുകളും കഴിയുന്നത്ര സാമൂഹ്യ അകലം പാലിക്കണം
ക്ലാസുകളില്‍ ഡിസ്പോസബിള്‍ ടിഷ്യൂ ആവശ്യത്തിന് ലഭ്യമാക്കണം. ക്യാച്ച് ഇറ്റ്, ബിന്‍ ഇറ്റ്, കില്‍ ഇറ്റ് പോളിസി നടപ്പാക്കണം.
സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തണം. ആവശ്യത്തിനു കാറ്റും വെളിച്ചവും ലഭിക്കുന്നതിനായി ലഭിക്കുന്നതിനായി ജനാലകള്‍ തുറന്നു വയ്ക്കണം.
കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ സ്വീകരിക്കേണ്ട നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഓരോ സ്കൂളും തയ്യാറാക്കിവയ്ക്കണം.
ക്ലാസുകളുടെ ഡോറില്‍ തന്നെ കുട്ടികളെ കളക്ട് ചെയ്യാന്‍ സജ്ജീകരണം ഒരുക്കണം.
കുട്ടികളെ സ്കൂളില്‍ നിന്ന് കളക്ട് ചെയ്യുമ്പോള്‍ ക്യൂ സമ്പ്രദായം ഏര്‍പ്പെടുത്തണം.ഇതൊക്കെയാണ് നിർദ്ദേശങ്ങൾ .
പ്രൈമറി സ്കൂളുകള്‍ തുറക്കാനുള്ള നീക്കം നിറുത്തി വയ്ക്കണമെന്ന് ടീച്ചേഴ്സ് യൂണിയനുകള്‍ സംയുക്തമായി ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നും ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അലയന്‍സ് ഓഫ് സ്കൂള്‍ ടീച്ചേഴ്സ് വ്യക്തമാക്കിയിരുന്നു. സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനം എന്ത് സയന്റിഫിക് അഡ്വൈസിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ലിബറല്‍ ഡെമോക്രാറ്റുകളും ആവശ്യപ്പെട്ടിരുന്നു.

നാഷണല്‍ എഡ്യൂക്കേഷന്‍ യൂണിയന്‍ , നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്സ് ഉള്‍പ്പെടെ ഒന്‍പത് യൂണിയനുകള്‍ ഹാഫ് ടേമിന് ശേഷം ഘട്ടം ഘട്ടമായി ക്ലാസുകള്‍ ആരംഭിക്കാനുള്ള തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.മാത്രമല്ല, സ്‌കൂളുകള്‍ തുറന്നാല്‍ വിദ്യാര്‍ത്ഥികള്‍ കൊറോണാവൈറസ് പടര്‍ത്തില്ലെന്ന കാര്യത്തില്‍ അത്ര വിശ്വാസം പോരെന്നാണ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് സയന്റിഫിക് അഡൈ്വസര്‍ ഒസാമ റഹ്മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ വൈറസ് പടരാന്‍ എന്താണ് കാരണമാകുകയെന്ന് മന്ത്രിമാര്‍ക്ക് പോലും അറിവില്ലെന്നും കോമണ്‍സിന് മുന്നിലെത്തിയ അഡൈ്വസര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*